കണ്ണൂര്‍: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ട്രാക്കിൽ നവീകരണം നടക്കുന്നതിനാൽ കൂടുതൽ ഗതാഗതനിയന്ത്രങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ ജൂൺ 30 വരെയാണ് നിയന്ത്രണം. ആഴ്ചയിൽ നാല് ദിവസങ്ങൾ (ഞായർ, ചൊവ്വ, ബുധൻ, വെള്ളി) ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. ഇതനുസരിച്ച് ജൂൺ മാസത്തിലെ 11, 13, 14, 16, 18, 20, 21, 23, 25, 27, 28, 30 തീയതികളിൽ ഗതാഗതനിയന്ത്രണമുണ്ടാകും. ഈ ദിവസങ്ങളില്‍ നമ്പര്‍ 56657 കോഴിക്കോട്--കണ്ണൂര്‍ പാസഞ്ചര്‍ പൂര്‍ണമായും റദ്ദാക്കി. നമ്പര്‍ 56654 മംഗളൂരു--കോഴിക്കോട് പാസഞ്ചർ, നമ്പര്‍ 56324 മംഗളൂരു-- കോയമ്പത്തൂര്‍ പാസഞ്ചർ, നമ്പര്‍ 56323 കോയമ്പത്തൂർ--മംഗളൂരു പാസഞ്ചര്‍ ട്രെയിനുകള്‍ കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളില്‍ നമ്പര്‍ 16606 നാഗര്‍കോവിൽ--മംഗളൂരു ഏറനാട് എക്സ്പ്രസ് 1.50 മണിക്കൂർ വൈകിയാണ് സർവിസ് നടത്തുക. കണ്ണൂർ--കോഴിക്കോട് റൂട്ടില്‍ ഒരുമാസം മുമ്പ് ആരംഭിച്ച ട്രാക്ക് നവീകരണമാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഇപ്പോഴും നടക്കുന്നത്. കിലോമീറ്ററിന് 1.9 കോടി ചെലവിട്ടാണ് നവീകരണം. റെയിലും സ്ലീപ്പറുമടക്കം മാറ്റി പുതിയ ട്രാക്ക് തന്നെ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്്. എട്ട് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് നവീകരണം. 25 റെയില്‍വേ സ്റ്റാഫും 40 കരാര്‍ തൊഴിലാളികളും സഹായത്തിനുണ്ട്. ട്രാക്ക് പഴകിയതു കാരണം വണ്ടികള്‍ വേഗം കുറച്ച് ഓടുന്ന ഭാഗങ്ങളിലാണ് ആദ്യം പണി നടക്കുന്നത്. പണി പൂര്‍ത്തിയായാല്‍ തകര്‍ന്ന റെയില്‍വഴി ഇപ്പോഴുള്ള വണ്ടികളുടെ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗം 110 കിലോമീറ്ററായി കൂട്ടാനാവുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.