പാപമോചനത്തിനായുള്ള തേട്ടങ്ങളിൽ മുഴുകി

കണ്ണൂർ: പാപമോചനത്തിന് വഴിതുറക്കുന്ന രണ്ടാമത്തെ പത്തിലേക്ക് റമദാൻ കടന്നതോടെ വിശ്വാസികൾ കൂടുതൽ ജാഗരൂകരാവുകയാണ്. റമദാ​െൻറ രണ്ടാം പകുതി പിന്നിടാൻ ഇനി ദിനരാത്രങ്ങൾ മാത്രം. പാപമോചനത്തിനായുള്ള തേട്ടങ്ങൾ വർധിപ്പിച്ചും നമസ്കാരം വർധിപ്പിച്ചും ഖുർആൻ പാരായണത്തിൽ മുഴുകിയും വിശ്വാസികൾ റമദാ​െൻറ ഇരവുപകലുകളെ പുണരുകയാണ്. ചെയ്തുപോയ തെറ്റുകുറ്റങ്ങളിൽനിന്നുള്ള വിടുതലിനായി പ്രാർഥനകൾ വർധിപ്പിക്കുകയും അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനും അവ​െൻറ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി പുതുജീവിതം നയിക്കുമെന്ന് പ്രതിജ്ഞ ഉൗട്ടിയുറപ്പിക്കാനുമുള്ള വെമ്പലിലാണ് വിശ്വാസിയുടെ ഹൃത്തടം. അവിശ്വാസത്തിനും അധര്‍മത്തിനുമെതിരെ വിശ്വാസത്തി​െൻറയും ധര്‍മത്തി​െൻറയും പതാക ഉയര്‍ന്ന ബദർയുദ്ധത്തി​െൻറ ത്യാഗോജ്ജ്വലത പകർന്നതും ഇൗ പത്തിലാണ്. റമദാന്‍ 17നാണ് ബദര്‍യുദ്ധം നടന്നത്. വ്രതമനുഷ്ഠിച്ച് ശരീരത്തി​െൻറ തളർച്ചയോ പതർച്ചയോ വകവെക്കാതെ വിശ്വാസത്തി​െൻറ കരുത്തിൽ ശത്രുക്കളെ തുരത്തി നേടിയ വിജയം ഇസ്ലാമികചരിത്രത്തിലെ തിളക്കമാർന്ന പാഠമാണ്. ബദറിൽ പൊരുതിവീണവരുടെ സ്മരണ റമദാനിലെ രണ്ടാം പത്തിൽ വിശ്വാസികൾക്ക് ചൈതന്യം പകരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.