'കേരനിര' പ്രദർശന തോട്ടത്തിൽ തൈനട്ടു

നീലേശ്വരം: നാളികേര മിഷൻ, പടന്നക്കാട് കാർഷിക കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറയും നേതൃത്വത്തിൽ 'കേരനിര' പ്രദർശന തോട്ടത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് തെങ്ങിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. വിവിധ ഗവേഷണ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറക്കിയ അത്യുൽപാദനശേഷിയുള്ള സങ്കരയിനം തെങ്ങിനങ്ങളുടെയും നാടൻതെങ്ങുകളുടെയും പ്രദർശന തോട്ടമാണ് ഒരുക്കുന്നത്. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കോളജ് അസോ. ഡീൻ ഡോ. എ.എം. ഗോവിന്ദൻ, വെള്ളായണി കാർഷിക കോളജ് ഡീൻ ഡോ. എ. അനിൽകുമാർ, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി.ആർ. സുരേഷ്കുമാർ, നാളികേര മിഷൻ ഡയറക്ടർ ഡോ. ആർ. സുജാത, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ സജിത, ഡോ. ടി.കെ. ബ്രിജിറ്റ്, ഫാം മാനേജർ പി.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.