പ്രകൃതിവിരുദ്ധ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി: യുവാവ് അറസ്​റ്റില്‍; നാലുപേര്‍ക്കെതിരെ കേസ്​

കാസർകോട്: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളടക്കം നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. പള്ളങ്കോട് അടുക്കം ഹൗസില്‍ മുഹമ്മദ് അഷ്‌കര്‍ അലിയാണ് (19) അറസ്റ്റിലായത്. ചൂരിപ്പള്ളം പാലത്തടുക്കയിലെ യുവാവി​െൻറ പരാതിയിലാണ് കേസ്. ജൂൺ ആറിന് രാത്രി 7.40ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്താണ് സംഭവമുണ്ടായത്. യുവാവിനെ ആക്രമിച്ച നാലംഗസംഘം പോക്കറ്റിലുണ്ടായിരുന്ന 500 രൂപ കൈക്കലാക്കിയശേഷം പ്രകൃതിവിരുദ്ധപീഡനം നടത്തിയതായി പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെെട്ടന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.