പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൽ സുമോ മതിലിലിടിച്ച് യുവാവി​െൻറ കാലൊടിഞ്ഞു

കുമ്പള: പൂഴികടത്ത് പിടികൂടാനെത്തിയ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സുമോ മതിലിലിടിച്ച് യുവാവി​െൻറ കാലൊടിഞ്ഞു. ചൗക്കി കമ്പാറിലെ റഊഫിനാണ് (28) പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ മൊഗ്രാൽകടവത്താണ് സംഭവം. മൊഗ്രാൽ കടവത്തുനിന്ന് അനധികൃതമായി പൂഴി കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് മണൽ പിടികൂടാൻ വേഷം മാറിയെത്തിയ കുമ്പള എസ്.ഐയെ കണ്ടാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനിടെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.