ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജ്: ഹോസ്​റ്റൽ നിർമാണം എങ്ങുമെത്തിയില്ല; കുഴിയെടുത്ത് കരാറുകാരൻ മുങ്ങി

കാസർകോട്: എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജ് മെൻസ് ഹോസ്റ്റലി​െൻറ നിർമാണം എങ്ങുമെത്തിയില്ല. വർഷങ്ങൾക്ക് മുമ്പാണ് ഒരുകോടിയോളം രൂപക്ക് നിർമാണക്കരാർ എടുത്ത് പണി ആരംഭിച്ചത്. ആരംഭമായി ഫൗണ്ടേഷ​െൻറ കുഴികൾ എടുത്തതിനുശേഷം കരാറുകാരൻ കാരണമില്ലാതെ പിന്മാറുകയായിരുന്നു. വികസനപരമായി പിന്നാക്കംനിൽക്കുന്ന മലയോരത്തെ ഈ ഗവ. കോളജിൽ വിദൂരസ്ഥലങ്ങളിൽനിന്നടക്കം ധാരാളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പരിമിതമായ സൗകര്യമുള്ള സ്വകാര്യവ്യക്തികളുടെ വീടുകളിൽ വിദ്യാർഥികൾ കൂട്ടമായിനിന്നാണ് പഠിക്കുന്നത്. കൂടാതെ കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്ക് ബസ് സൗകര്യം സൗജന്യവും ലഭിക്കുന്നില്ല. കുറച്ച് പ്രൈവറ്റ് ബസുകൾ മാത്രേമ ഈ റൂട്ടിൽ ഓടുന്നുള്ളൂ. കെ.എസ്.ആർ.ടി.സി ബസുകൾ വിദ്യാർഥികൾക്ക് കൺെസഷൻ നൽകുന്നുമില്ല. ഇതുമൂലം ഒരു കുട്ടിക്ക് കോളജിൽവന്ന് തിരിച്ച് വീട്ടിലെത്താൻ 50 മുതൽ 60 രൂപവരെ െചലവാകും. എന്നാൽ, ഏറെ പ്രതീക്ഷയുണ്ടായിരുന്ന മെൻസ് ഹോസ്റ്റൽ നിർമാണം നിർത്തി കരാറുകാരൻ മുങ്ങിയതോടെ വിദ്യാർഥികളും കോളജ് അധികൃതരും ആശങ്കയിലാണ്. ഇതിനോടൊപ്പം 75 ലക്ഷം തനത് ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ സയൻസ് ബ്ലോക്കി​െൻറ പണി അവസാനഘട്ടത്തിലാണ്. കോളജിന് സോളാർ പാനൽ സ്ഥാപിക്കാൻ അനർട്ടി​െൻറ ഫണ്ടിലേക്ക് 20 ലക്ഷം അടച്ചിട്ട് മൂന്നു വർഷമായിട്ടും ഒരു നിർമാണപ്രവർത്തനവും ഇതുവരെ നടത്തിയില്ല. ഇപ്പോൾ പ്രവർത്തിക്കുന്ന കോളജ് ബിൽഡിങ് നിർമാണത്തിലെ അപാകതകൾമൂലം മേൽക്കൂര പണിത് സംരക്ഷിക്കേണ്ട സ്ഥിതിയിലായി. അക്കാദമിക നിലവാരമുള്ള ഈ കോളജിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾ സാമ്പത്തിക പരാധീനതകൾമൂലം പഠനം പൂർത്തിയാക്കാതെ പകുതിയിൽവെച്ച് ടി.സി വാങ്ങിപ്പോകുന്ന അവസ്ഥയുണ്ട്. കോളജി​െൻറ അടിസ്ഥാനസൗകര്യ വികസനത്തിന് സർക്കാറി​െൻറ അടിയന്തര ഇടപെടലാണ് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.