ലോറി കനാലിലേക്ക് മറിഞ്ഞു

കൂത്തുപറമ്പ്: പാട്യം കൊട്ടിയോടിയിൽ നിയന്ത്രണംവിട്ട ടിപ്പർ. കുറ്റ്യാടി ഭാഗത്തുനിന്ന് മെറ്റൽ കയറ്റി ചെറുപുഴയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. തലകീഴായിമറിഞ്ഞ ലോറിയിൽനിന്ന് ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏറെനേരത്തെ ശ്രമത്തിന് ശേഷം ക്രെയിൻ ഉപയോഗിച്ചാണ് ലോറി പുറത്തെടുത്തത്. കൊട്ടിയോടി ടൗണിൽ റോഡുപണി നടക്കുന്നതിനാൽ കാനാൽ റോഡുവഴിയാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. വീതികുറഞ്ഞ റോഡിൽകൂടി വാഹനങ്ങൾ പോകുന്നതിനിടെ കനാൽ ഇടിഞ്ഞാണ് ലോറി കനാലിലേക്ക് മറിഞ്ഞത്. കതിരൂർ പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.