ബി.ജെ.പിക്കെതിരെ സി.പി.എം കോൺഗ്രസിനൊപ്പം നിൽക്കണം -^യൂത്ത്​ ലീഗ്​

ബി.ജെ.പിക്കെതിരെ സി.പി.എം കോൺഗ്രസിനൊപ്പം നിൽക്കണം --യൂത്ത് ലീഗ് കാസർകോട്: സംഘ്പരിവാറിനെതിരായ പ്രക്ഷോഭത്തിൽ സി.പി.എം കോൺഗ്രസിനൊപ്പം നിൽക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സാബിർ എസ്. ഗഫാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസിനെപോലെ ദേശീയതലത്തിൽ വേരുകളുള്ള പാർട്ടിക്കു മാത്രമേ ആർ.എസ്.എസി​െൻറ ഫാഷിസത്തെ നേരിടാനാകൂ. പലപ്പോഴും സി.പി.എമ്മി​െൻറ നിലപാടുകൾ ന്യൂനപക്ഷ, ദലിത് വിരുദ്ധമാണ്. മുസ്ലിം ദലിത് വിഭാഗങ്ങളെ കൂടെനിർത്താൻ സി.പി.എം ശ്രമിക്കുന്നില്ല. ഇതി​െൻറ ദുരന്തഫലമാണ് ബംഗാളിൽ കണ്ടത്. അവിടെ സി.പി.എമ്മുകാർ ബി.ജെ.പിയെ വളർത്തുകയാണ്. എം.പിയും എം.എൽ.എയുമായവർ സി.പി.എമ്മിൽനിന്നും സി.പി.െഎയിൽനിന്നും ബി.ജെ.പിയിലേക്ക് ചേരുന്ന കാഴ്ചയാണ് കാണുന്നത്. ജമ്മു-കശ്മീർപോലുള്ള സംസ്ഥാനങ്ങളിലേക്ക് പാക് സ്പോൺസേർഡ് തീവ്രവാദം നടക്കുകയാണ്. അതിർത്തികളിൽ സൈന്യത്തിനുനേരെ ആക്രമണം നടത്തുന്നു. കേന്ദ്രസർക്കാർ ഇത് നേരിടുന്നതിൽ പരാജയപ്പെടുന്നു. രാജ്യത്ത് ശക്തമായ ഭരണസംവിധാനം വേണമെങ്കിൽ മതേതരശക്തികൾ ഒന്നിക്കണമെന്ന് ഗഫാർ പറഞ്ഞു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈറും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.