റേഷൻകട പുലർച്ചെ തുറന്നിട്ടനിലയിൽ

ബദിയടുക്ക: ബദിയടുക്ക മാർപ്പനടുക്കയിലെ റേഷൻകട രാത്രിസമയം തുറന്നിട്ട നിലയിൽ കണ്ടെത്തി. കാസർകോട് സപ്ലൈ ഓഫിസി​െൻറ കീഴിൽ പ്രവർത്തിക്കുന്ന 115ാം നമ്പർ അഗൽപാടിയിലെ അശോക​െൻറ കട തുറന്നിട്ടതാണ് പട്രോളിങ് നടത്തുകയായിരുന്ന ബദിയടുക്ക പൊലീസി​െൻറ ശ്രദ്ധയിൽപെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മോഷണശ്രമമാണെന്ന് സംശയിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ രാത്രി അടക്കാൻ വിട്ടുപോയതാണെന്ന് ഉടമസ്ഥൻ അറിയിച്ചു. സംഭവത്തിൽ സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ സപ്ലൈ അധികൃതർക്ക് റിപ്പോർട്ട് നൽകിയതായും അന്വേഷണം നടത്തുമെന്നും ബദിയടുക്ക എസ്.ഐ അമ്പാടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.