റെഡ്​സ്​റ്റാർ ദേളി ജേതാക്കൾ

പെരുമ്പള: ഭഗത്സിങ് കലാകായിക കേന്ദ്രം സംഘടിപ്പിച്ച കമ്പവലി മത്സരത്തിൽ റെഡ്സ്റ്റാർ ദേളി ജേതാക്കളായി. ഷൂട്ടൗട്ട് മത്സരത്തിൽ ഭഗത്സിങ് കലാകായിക കേന്ദ്രം, എ.കെ.ജി കോളിയടുക്കം എന്നിവരും ജേതാക്കളായി. മത്സരങ്ങൾ യുവജനക്ഷേമവകുപ്പ് ജില്ല കോഒാഡിനേറ്റർ എ.വി. ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. മൻസൂർ കക്കണ്ടം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം എൻ.വി. ബാലൻ, ഇ. മനോജ്കുമാർ, വിനോദ്കുമാർ പെരുമ്പള, എസ്.വി. നടരാജൻ എന്നിവർ സംസാരിച്ചു. എസ്.വി. അശോക്കുമാർ, കെ. രതീഷ്, അനിൽകുമാർ താന്നിയടുക്കം, കൃപേഷ്, ജീവൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് അംഗം വി. ഗീത വിജയികൾക്കുള്ള ട്രോഫികൾ വിതരണംചെയ്തു. പി. മണികണ്ഠൻ സ്വാഗതവും സുരേഷ്മണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.