ചളിക്കുളമായ ചെർക്കള–കല്ലഡ്ക്ക റോഡ്​ അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ ആളില്ല

കാസർകോട്: ചെർക്കള--കല്ലഡ്ക്ക റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് പാസായെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആളില്ല. മഞ്ചേശ്വരം മണ്ഡലത്തിലെ ഉക്കിനടുക്കയിൽനിന്ന് അടുക്കസ്ഥലവരെ 10 കി.മീറ്റർ റോഡ് പൊതുമരാമത്ത് അനുവദിച്ച 17 ലക്ഷം രൂപ ചെലവാക്കി കുഴികളടച്ച് യോഗ്യമാക്കി. എന്നാൽ, കാസർകോട് മണ്ഡലത്തിലെ ചെർക്കളയിൽനിന്ന് ഉക്കിനട്ക്ക വരെ 19 കി.മീ ദൂരമുള്ള ബാക്കിഭാഗമാണ് ദുരിതക്കടലായി നിൽക്കുന്നത്. ഇതിന് 24 ലക്ഷം രൂപ നീക്കിവെച്ച് നാലുതവണ ടെൻഡർ വിളിച്ചതായി ബദിയടുക്ക പൊതുമരാമത്ത് ഓഫിസ് അധികൃതർ പറഞ്ഞു. എടനീർ, ബീജന്തടുക്ക, കാടമനെ, പള്ളത്തടുക്ക, ഉക്കിനടുക്ക ഭാഗങ്ങളിൽ റോഡ് തോടായി മഴവെള്ളം തളംകെട്ടിനിൽക്കുകയാണ്. മഴക്കുമുമ്പ് നാട്ടുകാർ മണ്ണിട്ട് കുഴിയടച്ചിരുന്നു. ഇത് ചളിക്കുളമായി കാൽനടപോലും പറ്റാത്ത സ്ഥിതിയാണ്. കർണാടക ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് ഉൾെപ്പടെ നൂറിലേറെ ബസുകളും ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന സംസ്ഥാനപാതയാണ് ഈ ദുരിതാവസ്ഥയിൽ നിൽക്കുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ആദ്യ ബജറ്റിൽ ഈ റോഡ് മെക്കാഡം ചെയ്യുന്നതിന് 30 കോടി രൂപയാണ് നീക്കിെവച്ചത്. എന്നാൽ, ഉക്കിനടുക്ക മുതൽ അഡ്ക്കസ്ഥല വരെ 10 കി.മീ ഇൻവെസ്റ്റിഗേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും ബാക്കിയുള്ള 19 കി.മീ. ഇൻവെസ്റ്റിഗേഷൻ നടപടിപോലും നടന്നില്ല. റോഡി​െൻറ ദുരിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ, സന്നദ്ധസംഘടനകൾ സമരം നടത്തിയിരുന്നു. സെക്രേട്ടറിയറ്റിൽ കരച്ചിൽസമരം നടത്തിയിട്ടുപോലും റോഡി​െൻറ ദുരിതാവസ്ഥക്ക് പരിഹാരമായില്ലെന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളത്. നാട്ടുകാർ പൊതുമരാമത്ത് മന്ത്രിയെ നിരന്തരം ഫോൺ വിളിച്ച് റോഡി​െൻറ ദുരിതാവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് കാസർകോട് മണ്ഡലത്തിൽപെടുന്ന സ്ഥലത്തേക്ക് 24 ലക്ഷം രൂപയും മഞ്ചേശ്വരം മണ്ഡലം ഭാഗത്തേക്ക് 17 ലക്ഷം രൂപയും അറ്റകുറ്റപ്പണിക്ക് അനുവദിച്ചത്. ഫണ്ട് ലാപ്സാവാതെ ടെൻഡർ വിളിച്ചുകൊടുത്ത് അറ്റകുറ്റപ്പണി നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.