പാലയാട്​ കാമ്പസിലെ എസ്​.എഫ്​.​െഎ റാഗിങ്​​: മുഖ്യമന്ത്രി നീതി ഉറപ്പാക്കണം

കണ്ണൂർ: കണ്ണൂർ സർവകലാശാല പാലയാട് ലീഗൽ സ്റ്റഡീസിലെ നിയമവിദ്യാർഥിയും ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കാമ്പസ് യൂനിറ്റ് പ്രസിഡൻറുമായ അമൽ റാസിഖ് എസ്.എഫ്.ഐക്കാരുടെ ക്രൂരറാഗിങ്ങിനിരയായ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് അമൽ റാസിഖി​െൻറ മാതാപിതാക്കളായ പരീതും സുഹ്റയും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെ മൂന്നുതവണയാണ് മകൻ കോളജ് കാമ്പസിൽ റാഗിങ്ങിനിരയായത്. കോളജ് വിദ്യാർഥികൾ ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പിൽ ബീഫ് നിരോധനത്തിനും ഹാദിയ കേസ് വിധിക്കുമെതിെര കമൻറുകൾ ഇട്ടതിനാണ് ആക്രമണമെന്നാണ് ആരോപണം. 20ഓളം പേർ ചേർന്ന് തലപിടിച്ച് തുടർച്ചയായി ചുവരിലിടിക്കുകയും മുഖത്തും നെഞ്ചത്തും മർദിക്കുകയും ചെയ്തു. അടിവയറ്റിൽ ചവിട്ട് കിട്ടിയതിനാൽ മൂത്ര തടസ്സവുമുണ്ടായി. ബോധം നഷ്ടപ്പെട്ട അമൽ റാസിഖിനെ തലശ്ശേരിയിലെ സുഹൃത്തുക്കൾ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. എസ്.എഫ്.ഐ പ്രവർത്തകരുടെ വധഭീഷണിയുള്ളതിനാൽ സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് ചീഫിനും തലശ്ശേരി ഡിവൈ.എസ്.പിക്കും പരാതി നൽകി. എന്നാൽ, പൊലീസി​െൻറ ഭാഗത്തുനിന്ന് അനുഭാവ സമീപനമുണ്ടായില്ല. അതേസമയം, റാഗിങ് ക്രൂരതകൾ മറച്ചുപിടിക്കാൻ എസ്.എഫ്.ഐ കാമ്പസിലും പൊതുസമൂഹത്തിലും വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. സീനിയർ വിദ്യാർഥിനിക്ക് അമൽ റാസിഖ് വാട്സ്ആപ് വഴി അശ്ലീലസന്ദേശം അയച്ചെന്നും എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗത്തെ ആക്രമിച്ചെന്നുമാണ് പ്രചാരണം. പൊലീസിൽ കള്ളപ്പരാതി നൽകുകയുംചെയ്തു. വിദ്യാർഥിനിയുടെയും മറ്റും പരാതിയിൽ അമൽ റാസിഖിനെതിരെ കഴിഞ്ഞദിവസം ധർമടം പൊലീസ് കേസ് രജിസ്റ്റർചെയ്തിരുന്നു. വ്യാജ പരാതിയിൽ കേസെടുത്ത പൊലീസ് അമൽ റാസിഖ് നൽകിയ പരാതിയിൽ പ്രതികളെ പിടികൂടുന്നതിൽ അലംഭാവം കാട്ടുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് വൈസ് പ്രസിഡൻറ്്, ഷംസീർ ഇബ്രാഹിം, ജില്ല കൺവീനർ ആശിഖ് കാഞ്ഞിരോട് , വെൽെഫയർ പാർട്ടി ജില്ല സെക്രട്ടറി ഇംതിയാസ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.