സ്വകാര്യമേഖലയിൽ പത്ത്​ സർവകലാശാലകൾ തുടങ്ങും –കേന്ദ്രമന്ത്രി

കാസർകോട്: രാജ്യത്തെ 20 സർവകലാശാലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേക്കർ. കേരള കേന്ദ്ര സർവകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇവയിൽ 10 എണ്ണം പൊതുമേഖലയിലും 10 എണ്ണം സ്വകാര്യമേഖലയിലുമാണ്. ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരണം. ഉന്നത വിദ്യാഭ്യാസരംഗത്ത് രാജ്യം ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. നോട്ട് പിൻവലിക്കൽമൂലം രാജ്യത്ത്് സാമ്പത്തികമേഖലയിലുണ്ടാക്കിയ ചലനങ്ങൾ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസരംഗത്ത് ഗവേഷണവും പഠനവും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്ഥായിയായ വികസനത്തിന് പ്രധാന പ്രതിസന്ധി നൂതന ആശയങ്ങളുടെ അഭാവമാണ്. പുതിയ ഗവേഷണങ്ങൾക്കും പുത്തൻ ആശയങ്ങൾക്കുമാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. നാനാത്വത്തിലെ ഏകത്വമാണ് ഭാരതസംസ്കാരം. കേന്ദ്ര സർവകലാശാലയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള അധ്യാപകരും പഠിതാക്കളും ഒത്തുചേരുമ്പോൾ നാനാത്വത്തെ ആഘോഷിക്കാനാകണം. പരസ്പരസ്നേഹവും സഹവർത്തിത്വവും ബഹുമാനവും വിദ്യാർഥികൾ തമ്മിൽ പുലർത്തണമെന്നും മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ് േപ്രാജക്ടുകൾ ഇൻക്യുബേറ്റർ സ​െൻററുകൾ തുടങ്ങിയവയെ േപ്രാത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.