കേന്ദ്രസർക്കാർ രാജ്യവ്യാപകമായി കര്‍ഷകരെ കൂട്ടക്കൊലക്ക്​ ഇരയാക്കുന്നു ^യൂത്ത്​ കോൺഗ്രസ്​

കേന്ദ്രസർക്കാർ രാജ്യവ്യാപകമായി കര്‍ഷകരെ കൂട്ടക്കൊലക്ക് ഇരയാക്കുന്നു -യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട്: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് സമാനമായ രീതിയിലാണ് ബി.ജെ.പി സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഷകരെ കൂട്ടക്കൊലക്ക് ഇരയാക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ്. ഇതിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ്ചെയ്തതിെനതിരെ രാജ്യവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രക്ഷോഭത്തി‍​െൻറ ഭാഗമായി കാഞ്ഞങ്ങാട് ട്രെയിന്‍ തടയല്‍സമരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനാഫ് നുള്ളിപ്പാടി, ഉസ്മാന്‍ അണങ്കൂർ, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ബി.പി. പ്രദീപ്കുമാർ, കെ. ജയകുമാര്‍, വി.പി. സുഹാസ്, ജിന്‍സണ്‍ അബ്രഹാം, രാജേഷ് പള്ളിക്കര, അനില്‍ വാഴുന്നോറടി, ഒ.വി. രാജേഷ്, രതീഷ് ബാബു, മാര്‍ട്ടിന്‍ മാലോം, ജോർജ് കടുമേനി എന്നിവര്‍ സംസാരിച്ചു. രാജേഷ് പുല്ലൂര്‍ സ്വാഗതവും ശ്രീജിത്ത് ചോയിങ്കോട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.