'കടലറിയാൻ' വിദ്യാർഥികൾ

കണ്ണൂർ: മമ്പറം ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ലോക സമുദ്രദിനത്തിൽ പയ്യാമ്പലം കടല്‍തീരത്ത് 'കടലറിയാൻ' പരിപാടി സംഘടിപ്പിച്ചു. കടലി​െൻറ സംരക്ഷണത്തെ കുറിച്ച് പ്രതിജ്ഞ, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരുന്നു. പരിപാടിയുെട ഭാഗമായി കടലി​െൻറ പ്രതിഭാസത്തെ കുറിച്ചും കടലിനെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ബോര്‍ഡ് പയ്യാമ്പലത്ത് സ്ഥാപിച്ചു. കോര്‍പറേഷന്‍ കൗൺസിലർ ഒ. രാധ ഉദ്ഘാടനം ചെയ്തു. കോളജ് ചെയര്‍മാന്‍ മമ്പറം ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ പ്രഫ. പി.വി. സദാനന്ദൻ, വി.കെ. സതി എന്നിവർ സംസാരിച്ചു. പി.വി. പ്രഭാത് സ്വാഗതവും സി.പി. ജയപ്രകാശ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.