സഹായി പി.ആർ.ഡി പവലിയൻ ഇന്ന്​ ആരംഭിക്കും

കണ്ണൂർ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികത്തി​െൻറ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫിസ് ഒരുക്കിയ സഹായി- പി.ആർ.ഡി പവലിയൻ താവക്കര ബി.ഒ.ടി ബസ്സ്റ്റാൻഡിൽ ഇന്ന് രാവിലെ 10.30ന് മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്യും. സർക്കാറി​െൻറ വിവിധ ചികിത്സ--ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയതാണ് പവലിയൻ. അംഗപരിമിതർ, വിധവകൾ, പ്രവാസികൾ തുടങ്ങിയവർക്കുള്ള പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധസേവനങ്ങൾ ലഭ്യമാക്കുന്ന വകുപ്പുകൾ, അപേക്ഷാമാനദണ്ഡങ്ങൾ, ആവശ്യമായ രേഖകൾ, അപേക്ഷാരീതി തുടങ്ങിയ വിവരങ്ങൾ പവലിയനിൽ ലഭിക്കും. ഇതോടൊപ്പം സംസ്ഥാനസർക്കാറി​െൻറ ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രദർശനം നാളെയും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.