കണ്ണൂർ: ജില്ലയിലെ പട്ടികവർഗ വിദ്യാർഥികൾക്കുള്ള ലംപ്സം ഗ്രാൻഡും നാലു മാസത്തെ പ്രതിമാസ സ്റ്റൈപൻഡും വിതരണം ചെയ്യാൻ ഫോറം നമ്പർ ഒന്നിൽ വിദ്യാർഥികളുടെ പട്ടിക, ഹെഡ്മാസ്റ്ററുടെ ഔദ്യോഗിക നാമത്തിലുള്ള അക്കൗണ്ട്, പാസ്ബുക്കിെൻറ പകർപ്പ് എന്നിവ സഹിതം ഐ.ടി.ഡി.പി ഓഫിസിൽ 15നകം അപേക്ഷ സമർപ്പിക്കണം. 2016--17 അധ്യയനവർഷം രണ്ടാംഘട്ടം സ്െറ്റെപൻഡ്, ഇൻസെൻറീവ്, 9, 10 ക്ലാസുകളിൽ സ്കോളർഷിപ് വിതരണം ചെയ്തതിെൻറ അക്വിറ്റൻസ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ: 04972-700347. കമ്പ്യൂട്ടർ േപ്രാഗ്രാമർ ഒഴിവ് കണ്ണൂർ: ഗവ. എൻജിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ േപ്രാഗ്രാമർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട േട്രഡിൽ ബി.ടെക്/എം.സി.എ/എം.എസ്സി കമ്പ്യൂട്ടർ സയൻസാണ് മിനിമം യോഗ്യത. ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 12ന് രാവിലെ 10ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04972-780226. ഭാരതദർശൻ പഠനയാത്രക്ക് അപേക്ഷിക്കാം കണ്ണൂർ: പട്ടികവർഗ വിദ്യാർഥികൾക്കായി ഐ.ടി.ഡി.പി ഭാരതദർശൻ പഠനയാത്ര പര്യടനപരിപാടി സംഘടിപ്പിക്കും. 2017 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസായവരും പി.വി.ടി.ജി വിഭാഗത്തിൽെപട്ട പട്ടികവർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി വിഭാഗത്തിൽെപട്ട വിദ്യാർഥികളുടെ അഭാവത്തിൽ മറ്റ് പട്ടികവർഗ വിദ്യാർഥികളെയും പരിഗണിക്കും. അവസാന തീയതി: ജൂൺ 25. ഫോൺ: 04972-700357. ഹിന്ദി ബി.എഡ് കണ്ണൂർ: പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇൻ ലാംഗ്വേജ് എജുക്കേഷൻ കോഴ്സിൽ പ്രവേശനം ആരംഭിച്ചു. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രചാരസഭകളുടെ പ്രവീൺ, സാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എജുക്കേഷൻ, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04734-226028, 9446321496. െഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് കണ്ണൂർ: പെരിങ്ങോം ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ(എം.എം.വി) തസ്തികയിലേക്ക് െഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കാൻ 13ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. മെക്കാനിക് മോട്ടോർ വെഹിക്കിൾ േട്രഡിൽ എൻ.ടി.സി.എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും/ബന്ധപ്പെട്ട ബ്രാഞ്ചിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും/ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിലുള്ള ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോൺ: 04985-236266. ഡി.ടി.പി കോഴ്സ് കണ്ണൂർ: തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ഡി.ടി.പി ഹ്രസ്വകാല കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി പാസായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 3000 രൂപയാണ് കോഴ്സ് ഫീസ്. 30നകം അപേക്ഷ പോളിടെക്നിക്കിൽ ലഭിക്കണം. ഫോൺ: 8547403380, 04672-211400. ഐ.എച്ച്.ആർ.ഡി പ്രവേശനം കണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ജൂലൈ മുതൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, പി.ജി.ഡി.സി.എ.ഇ (ഡിഗ്രി), ഡി.സി.എ (പ്ലസ് ടു), ഡി.സി.ടി.ഒ.എ, സി.സി.എൽ.ഐ.സി (എസ്.എസ്.എൽ.സി) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി-എസ്.ടി, മറ്റ് പിന്നാക്ക വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും www.ihrd.ac.in ൽ ലഭിക്കും. സാധ്യതാ ലിസ്റ്റ് കണ്ണൂർ: ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ േട്രഡ്സ്മാൻ (വയർമെൻ) തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ല ഇൻഫർമേഷൻ സെൻററിൽ പരിശോധനക്ക് ലഭിക്കും. അപേക്ഷ ക്ഷണിച്ചു കണ്ണൂർ: ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ സെൻററിൽ ഡെമോൺസ്േട്രറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടൽ മാനേജ്മെൻറിൽ മൂന്നു വർഷ ഡിപ്ലോമ/ഡിഗ്രിയും ത്രീ സ്റ്റാർ കാറ്റഗറിയോ അതിനു മുകളിലോ അതത് വകുപ്പിൽ രണ്ടുവർഷ പ്രവൃത്തിപരിചയമോ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമോ ആണ് യോഗ്യത. ഉദ്യോഗാർഥികൾ 15ന് രാവിലെ 10ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 04972-706904. െഗസ്റ്റ് െലക്ചറർ ഒഴിവ് കണ്ണൂർ: എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജിൽ 2017-18 അധ്യയനവർഷം കണക്ക് വിഷയത്തിലേക്ക് െഗസ്റ്റ് അധ്യാപകെൻറ ഒഴിവുണ്ട്. 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിട്ടുള്ളവരുമായ അപേക്ഷാർഥികൾ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പാനലിലെ രജിസ്േട്രഷൻ നമ്പറും സഹിതം 13ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 04672-241345. രജിസ്റ്റർ നമ്പർ അസാധുവാക്കി കണ്ണൂർ: സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ േട്രഡ്സ്മാൻ/വയർമെൻ തസ്തികയിലേക്ക് നടന്ന എഴുത്തുപരീക്ഷയിൽ രജിസ്റ്റർ നമ്പർ തെറ്റായി അടയാളപ്പെടുത്തിയതിനെ തുടർന്ന് അസാധുവായ നമ്പറുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചു. 102149, 102190 എന്നീ രജിസ്റ്റർ നമ്പറുകളാണ് അസാധുവാക്കിയത്. പാൽ ഗുണനിലവാര ബോധവത്കരണം കണ്ണൂർ: ക്ഷീര വികസനവകുപ്പിെൻറയും കൂനം ക്ഷീര സഹകരണസംഘത്തിെൻറയും ആഭിമുഖ്യത്തിൽ 16ന് രാവിലെ 9.30ന് കൊളത്തൂർ ഇ.എം.എസ് വായനശാലയിൽ പാൽ ഗുണനിലവാര ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. കൂനം ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡൻറ് കെ.വി. ബാലകൃഷ്ണെൻറ അധ്യക്ഷതയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യും. യാത്രാ പാസുകൾ കൈപ്പറ്റണം കണ്ണൂർ: 2017--18 വർഷത്തേക്ക് വിദ്യാർഥികൾക്ക് നൽകാനുള്ള യാത്രാ പാസുകൾ ഓഫിസിൽ എത്തിയതായി ആർ.ടി.ഒ അറിയിച്ചു. വിദ്യാലയ അധികൃതർ ഓഫിസിൽ രേഖകൾ സഹിതം ഹാജരായി പാസ് കൈപ്പറ്റണം. പുതിയ പാസുകൾ വിതരണം പൂർത്തിയായിട്ടില്ലാത്തതിനാൽ ജൂൺ 30വരെ കഴിഞ്ഞവർഷത്തെ പാസ് ഉപയോഗിക്കാവുന്നതാണെന്നും ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.