ക്യൂബ്​ രജതജൂബിലി സമാപനം

കണ്ണൂർ: ബാങ്ക് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടന ക്യൂബ് കണ്ണൂരി​െൻറ രജതജൂബിലി സമാപനം നാളെ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 4.30ന് ജില്ല ബാങ്ക് ഒാഡിറ്റോറിയത്തിൽ ചലച്ചിത്രതാരം മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്യൂബ് ആദ്യകാലഭാരവാഹികളെ ഇ.പി. ജയരാജൻ എം.എൽ.എ ആദരിക്കും. സംസ്ഥാന സാഹിത്യമത്സര വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് സമ്മാനം നൽകും. 6.30ന് ബാങ്ക് ജീവനക്കാരുടെ കലാവിരുന്ന്. തുടർന്ന് സൂചിയും നൂലും എന്ന നാടകം, സംഗീതനിശ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ പി. മനോഹരൻ, എം.കെ. മനോഹരൻ, അശ്വിൻ ജനാർദനൻ വി. രവീന്ദ്രൻ, എൻ.ടി. സാജു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.