റേഷൻ കാർഡ്​ വിതരണം

കണ്ണൂർ: കണ്ണൂർ താലൂക്കിൽ 12ന് എ.ആർ.ഡി 151 -റേഷൻ കടക്ക് സമീപം (തെക്കൻമാർക്കണ്ടി കച്ചേരിപ്പാറ), 278 -എം.എസ് സ്മാരക വായനശാല, അടുത്തില, 209 -ജി.എം.യു.പി സ്കൂൾ, മാടായി, 245 -മദ്റസ ഹാൾ, തെക്കുമ്പാട്, 122 -റേഷൻ കടക്ക് സമീപം (ചെട്ടിപ്പീടിക), 13ന് എ.ആർ.ഡി 259 -എ.എം.സി.സി വായനശാല റാനിയ പള്ളിക്ക് സമീപം, അത്തായക്കുന്ന്, 279 -റേഷൻ കടക്ക് സമീപം (ഇടച്ചേരി), 111 -പഞ്ചയാത്ത് കമ്യൂണിറ്റിഹാൾ, കക്കാട്, 142 -വളപട്ടണം സർവിസ് കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയം, 44 -എളയാവൂർ വില്ലേജ് ഓഫിസിന് മുൻവശം എന്നിവിടങ്ങളിൽ പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് കാർഡ് വിതരണം. പുതിയ റേഷൻ കാർഡ് വാങ്ങാൻ കാർഡുടമ പഴയ റേഷൻകാർഡും തിരിച്ചറിയൽ കാർഡും സഹിതം ഹാജരാകണം. കാർഡുടമക്ക് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത അവസരത്തിൽ ഉടമയുടെ സമ്മതപത്രം വാങ്ങി കാർഡിലെ മറ്റൊരംഗം തിരിച്ചറിയൽ രേഖയുമായി ഹാജരാകണം. മുൻഗണനവിഭാഗം കാർഡുകൾക്ക് 50 രൂപയും മുൻഗണനേതര കാർഡുകൾക്ക് 100 രൂപയുമാണ് വില. മുൻഗണന വിഭാഗത്തിൽെപട്ട പട്ടികവർഗത്തിന് റേഷൻകാർഡ് സൗജന്യമാണ്. പുതിയ റേഷൻകാർഡിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ജൂലൈ മുതൽ താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷനൽകി പരിഹരിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.