കൊട്ടിയൂർ തീർഥാടകർക്ക് സാന്ത്വനമേകാൻ ​െഎ.ആർ.പി.സി

കൊട്ടിയൂർ: വൈശാേഖാത്സവ നഗരിയിൽ തീർഥാടകർക്കായി െഎ.ആർ.പി.സിയുടെ ആഭിമുഖ്യത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിനു സമീപത്തെ അന്നദാനകേന്ദ്രത്തോട് ചേർന്നാണ് ഹെൽപ് െഡസ്ക് പ്രവർത്തിക്കുന്നത്. പ്രഥമ ശുശ്രൂഷയുൾപ്പെടെ കേന്ദ്രത്തിൽ ലഭ്യമാകും. എൻ.ആർ.എച്ച്.എമ്മി​െൻറയും തലശ്ശേരി സഹകരണ ആശുപത്രിയിെലയും വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടേയും നേതൃത്വത്തിൽ പരിശോധനയും മരുന്നുകളും രക്തസമ്മർദം, പ്രമേഹം എന്നിവയുടെ പരിശോധനയും പൂർണമായും സൗജന്യമാണ്. പേരാവൂർ സോണൽ കമ്മിറ്റിയുടെ കീഴിലുള്ള 10 ലോക്കൽ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട െഎ.ആർ.പി.സി വളൻറിയർമാരാണ് തീർഥാടകരെ സഹായിക്കാനുള്ളത്. 28 ദിവസം നീളുന്ന കൊട്ടിയൂർ വൈശാഖമഹോത്സവത്തിന് ലക്ഷക്കണക്കിന് തീർഥാടകരാണെത്തുന്നത്. തുടർച്ചയായി മൂന്നാം വർഷമാണ് െഎ.ആർ.പി.സിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും ആയിരക്കണക്കിന് തീർഥാടകർ െഎ.ആർ.പി.സി സേവനകേന്ദ്രത്തിലെത്തിയിരുന്നു. െഎ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ ഹെൽപ് െഡസ്ക് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ, െഎ.ആർ.പി.സി ജില്ല ചെയർമാൻ പി.എം. സാജിദ്, കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി പി.ആർ. ലാലു, കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ഒ.വി. രാജൻ, എം. കണ്ണൻ, പി. തങ്കപ്പൻ, സുരേന്ദ്രൻ തച്ചോളി, ഉഷ ---------അശോക്കുമാർ--------------- എന്നിവർ സംസാരിച്ചു. കെ.എൻ. സുനീന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.