കേളകം: വൈശാഖമഹോത്സവ നിത്യപൂജകൾ തുടങ്ങിയ കൊട്ടിയൂർ പെരുമാൾ സന്നിധിയിലേക്ക് ഭക്തരുടെ ഒഴുക്കുതുടങ്ങി. കോഴിക്കോട്, വടകര, കൊയിലാണ്ടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നൂറുകണക്കിന് തീർഥാടകരാണ് കൊട്ടിയൂരിലേക്ക് എത്തിയത്. കഴിഞ്ഞ ഉത്സവകാലത്തെ പൂജകളുടെ പൂർത്തീകരണവും അഭിഷേകം, ഉഷപൂജ, പന്തീരടി പൂജ, ശീവേലി, ശ്രീഭൂതബലി ചടങ്ങുകളും നടന്നു. പ്രസാദ, വഴിപാട് കൗണ്ടറുകളിലും തിരക്കുണ്ടായതായി ദേവസ്വം അധികൃതർ അറിയിച്ചു. തിരക്കൊഴിവാക്കാൻ പ്രസാദവിതരണത്തിനും വഴിപാടുകൾക്കുമായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർക്ക് സൗകര്യമൊരുക്കാനും തിരക്ക് നിയന്ത്രിക്കാനും മുന്നൂറോളം താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. തീർഥാടകർക്കായി കൊട്ടിയൂർ ദേവസ്വവും കൊട്ടിയൂർ പെരുമാൾ സേവാസംഘവും വിവിധ സന്നദ്ധ സംഘടനകളും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ അന്നദാനവും ആരംഭിച്ചു. ഭക്തർക്കായി വിപുലമായ സേവനസൗകര്യങ്ങൾ ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധ ഭക്തജനസംഘടനകളും സേവനരംഗത്ത് സജീവമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.