എം.സി.സിക്ക്​ അഞ്ചാം തവണയും മലിനീകരണ നിയന്ത്രണബോർഡ്​ അവാർഡ്​

കണ്ണൂർ: കോടിയേരി മലബാർ കാൻസർ സ​െൻററിന് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡി​െൻറ അവാർഡ് ലഭിച്ചതായി ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് അഞ്ചാം തവണയാണ് സ​െൻററിന് അവാർഡ് ലഭിക്കുന്നത്. ഏകദേശം 3000ത്തോളം ആളുകൾ ദിനേന വന്നുപോകുന്ന സ്ഥാപനവും പരിസരവും ഏറെ ശുചിത്വത്തോടെയാണ് സംരക്ഷിച്ചുവരുന്നത്. അർബുദരോഗികൾക്ക് ഉല്ലാസം നൽകുന്നതിനും പരിസരശുചിത്വത്തിനും ആശുപത്രിപരിസരം ഗ്രീൻബെൽറ്റ് തയാറാക്കി സംരക്ഷിക്കുന്നുണ്ട്. സോളാർ വാട്ടർഹീറ്ററുകളും സോളാർ വൈദ്യുതി ഉൽപാദനവും ഏർപ്പെടുത്തി പരിസ്ഥിതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഉൗർജസംരക്ഷണം ഉറപ്പുവരുത്താനുമുള്ള പദ്ധതികൾ മാതൃകാപരമാണ്. കുടിവെള്ളത്തി​െൻറ ഗുണമേന്മ എല്ലാമാസവും കൃത്യമായി പരിശോധിക്കുന്നതും പ്രത്യേകതയാണ്. മാലിന്യസംസ്കരണം വഴി ലഭ്യമാകുന്ന വെള്ളം ഉപയോഗിച്ച് ജൈവപച്ചക്കറി കൃഷിയും നടപ്പാക്കുകവഴി സ​െൻറർ കാൻറീനിലേക്ക് ആവശ്യമായ പച്ചക്കറി ഉൽപാദനവും നടത്തിവരുന്നു. ആശുപത്രിയും പരിസരവും സമ്പൂർണ പ്ലാസ്റ്റിക് നിരോധിതമേഖലയാക്കി. ചികിത്സാരംഗത്തും ഏറെ നൂതനസംവിധാനങ്ങളും ഏർെപ്പടുത്തിവരുകയാണ്. സ​െൻററിനെ പോസ്റ്റ് ഗ്രാേജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്താനുള്ള പ്രാരംഭനടപടികൾ നടന്നുവരുന്നു. ഇതി​െൻറഭാഗമായി ഒാൾ ഇന്ത്യ എൻട്രൻസ് ലിസ്റ്റിൽനിന്ന് ഡി.എൻ.ബി കോഴ്സ് പ്രവേശനം തുടങ്ങി. എം.സി.എച്ച് ഒാേങ്കാളജി കോഴ്സ് അടുത്തുതന്നെ തുടങ്ങും. വാർത്താസമ്മേളനത്തിൽ ഡോ. ചന്ദ്രൻ കെ. നായർ, കെ.ടി. സുധീപ്, എ.െക. രാജേഷ്, സുഭാഷ് ചന്ദ്രൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.