കണ്ണൂർ: ജില്ലയിലെ സഹകരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ൈപ്രമറി സ്കൂളുകളിലെ 150 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കാൻ പദ്ധതി. സംസ്ഥാന സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി സഹകരണ മേഖല ഏറ്റെടുക്കുന്ന പദ്ധതിയാണിത്. ഒരു നിയമസഭാ മണ്ഡലത്തിൽ ഏഴ് സ്കൂളിന് സ്മാർട്ട് ക്ലാസ് മുറി ഒരുക്കിനൽകാനാണ് സംസ്ഥാനതലത്തിലുള്ള തീരുമാനം. ജില്ലയിൽ 11 മണ്ഡലങ്ങളിലായി 150 സ്മാർട്ട് ക്ലാസ് മുറി സജ്ജമാക്കാൻ ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന സഹകാരികളുടെ യോഗം തീരുമാനിച്ചു. സർക്കാർ, എയ്ഡഡ് ൈപ്രമറി സ്കൂളുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ സഹകരണസ്ഥാപനവും അവരുടെ പ്രവർത്തനപരിധിയിൽ ചുരുങ്ങിയത് ഒരു സ്കൂളിലെ ഒരു ക്ലാസ് മുറിയെങ്കിലും സ്മാർട്ട് ക്ലാസ് മുറിയാക്കിനൽകണം. ബന്ധപ്പെട്ട എം.എൽ.എമാരുമായി ആലോചിച്ച് സഹകരണസ്ഥാപനങ്ങൾ പദ്ധതിക്കായി സ്കൂളുകളെ തെരഞ്ഞെടുക്കണമെന്ന് യോഗം നിർദേശിച്ചു. പ്രാഥമിക സർവിസ് സഹകരണ ബാങ്ക്, റൂറൽ സഹകരണ ബാങ്ക് എന്നിവയാണ് സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ടാക്കിനൽകാനുള്ള പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, സഹകരണ അസി. രജിസ്ട്രാർ (പ്ലാനിങ്) എം.കെ. ദിനേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡൻറുമാരും സെക്രട്ടറിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.