എല്‍.എസ്.ജി.ഡി എൻജിനീയര്‍മാര്‍ക്ക് പരിശീലനം

കണ്ണൂർ: ജില്ലയില്‍ എൽ.എസ്.ജി.ഡിക്ക് കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയര്‍മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കും വിവിധ നിര്‍മാണപ്രവൃത്തി നിര്‍വഹണം സംബന്ധിച്ച് പരിശീലനം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.വി. സജീവന്‍ അധ്യക്ഷതവഹിച്ചു. രണ്ട് സെഷനുകളായി നടന്ന പരിശീലനത്തില്‍ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സുഹാസിനി, ജലനിധി ടെക്‌നിക്കല്‍ മാനേജര്‍ ജയകുമാര്‍ വര്‍മ എന്നിവര്‍ ക്ലാസെടുത്തു. പദ്ധതികളുടെ എസ്റ്റിമേറ്റ് സമര്‍പ്പണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സംശയനിവാരണത്തിനായി സംഘടിപ്പിച്ച പരിശീലനത്തില്‍ 190 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.