കാറ്റും മഴയും: മരം കടപുഴകിവീണ് വീട് ഭാഗികമായി തകർന്നു

ന്യൂ മാഹി: കനത്ത കാറ്റിലും മഴയിലും ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം ഏടന്നൂരിൽ പാളത്തോട് ചേർന്നുള്ള വീടിന് മുകളിലേക്ക് കൂറ്റൻ പനമരം കടപുഴകി വീട് ഭാഗികമായി തകർന്നു. അംബരത്തിൽ പുതിയേടത്തുപൊയിൽ അജയകുമാറി​െൻറ വീടാണ് തകർന്നത്. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയുണ്ടായ കാറ്റിലും മഴയിലുമാണ് സംഭവം. വീടിനകത്ത് ആളുകൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. റെയിൽേവ അധികൃതർ മുറിച്ചുനീക്കാനായി അടയാളമിട്ടതാണിത്. മറ്റു മരങ്ങൾ മുറിച്ചുനീക്കിയെങ്കിലും ലാഭകരമല്ലാത്ത മരങ്ങൾ കരാറുകാരൻ മുറിച്ചുനീക്കാതെ ബാക്കിവെച്ചതായി വീട്ടുകാർ പരാതിപ്പെട്ടു. അധികൃതർക്ക് ഒട്ടേറെതവണ പരാതിനൽകിയെങ്കിലും അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കാൻ നടപടിയുണ്ടായില്ല. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പഞ്ചായത്ത്, - വില്ലേജ് അധികൃതർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.