മലയോര ഹൈ​േവയുടെ ഭിത്തിയിടിഞ്ഞു; റോഡ് അപകടഭീഷണിയിൽ

ഇരിട്ടി: എടൂർ -കാരപ്പറമ്പ്- മണത്തണ മലയോര ഹൈേവയുടെ ഭാഗമായ പാലപ്പുഴയിൽ ഭിത്തിയിടിഞ്ഞ് റോഡ് അപകടഭീഷണിയിലായി. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഹൈേവയുടെ പാലപ്പുഴ പുഴയോരത്തോട് ചേർന്ന് കരിങ്കല്ലുകൊണ്ട് കെട്ടിയ 35 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞത്. മറ്റുഭാഗങ്ങളിൽ ഏതുസമയവും ഇടിഞ്ഞുവീഴാമെന്നനിലയിൽ വിള്ളലുകളും രൂപംകൊണ്ടു. മൂന്നുമാസം മുമ്പാണ് ഭിത്തിനിർമാണം പൂർത്തീകരിച്ചത്. മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഹൈേവയുടെ നിർമാണം പൂർത്തിയായിവരുകയാണ്. കൊട്ടിയൂർ ഉത്സവസീസണിലെ തിരക്ക് കണക്കിലെടുത്ത് ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന തീർഥാടകവാഹനങ്ങൾ മലയോര ഹൈേവ വഴി തിരിച്ചുവിടാനായിരുന്നു അധികൃതരുടെ തീരുമാനം. സൈഡ് ഭിത്തിയിടിഞ്ഞതോടെ വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് അപകടഭീഷണിയായിരിക്കുകയാണ്. ഒാവുചാൽ നിർമിക്കാതെ നടത്തിയ പ്രവർത്തനങ്ങളാണ് അപകടഭീഷണി ഉണ്ടാക്കിയതെന്ന് പറയുന്നു. ഇടിഞ്ഞഭാഗം കെട്ടിസംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.