പ്രതിഷേധക്കൂട്ടായ്മയും ബീഫ് ഫെസ്​റ്റും

പേരാവൂർ: ഭക്ഷണസ്വാതന്ത്ര്യത്തിന്മേലുള്ള സംഘ്പരിവാർ കടന്നുകയറ്റത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ പേരാവൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂരിൽ സംഘടിപ്പിച്ചു. പുതിയ സ്റ്റാൻഡിൽ ജില്ല കമ്മിറ്റി അംഗം അഡ്വ. പത്മജ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജിജി ജോയ് അധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി എം.എസ്. വാസുദേവൻ, കെ.എ. രജീഷ്, ടി. പ്രസന്ന, തങ്കമ്മ സ്കറിയ, മൈഥിലി രമണൻ, ടി. ഗീത, ഷൈലജ ചന്ദ്രൻ, നിഷ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.