അടക്കാത്തോട് ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന ഭീതിവിതച്ചു: കനത്ത കൃഷിനാശം

കേളകം: അടക്കാത്തോട് ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന ഭീതിവിതച്ചു. ആനമതിൽനിർമാണം പൂർത്തിയാക്കാത്ത സ്ഥലങ്ങളിൽകൂടിയാണ് ചീങ്കണ്ണിപ്പുഴ കടന്ന് കാട്ടാനകൾ കൃഷിയിടങ്ങളിൽ കടക്കുന്നത്. വെൺമണിക്കട്ടേൽ ജോസി​െൻറ കൃഷിയിടത്തിൽ കനത്ത കൃഷിനാശം വരുത്തി. കഴിഞ്ഞദിവസം ഇതേ സ്ഥലത്തെത്തിയ കാട്ടാന കശാപ്പുശാല തകർത്തിരുന്നു. മുടങ്ങിയ ആനമതിൽ നിർമാണം ഉടൻ പൂർത്തിയാക്കിയിെല്ലങ്കിൽ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.