തീർഥാടകർക്ക്​ മന്ദംചേരിയിൽ സൗകര്യമൊരുക്കും

കേളകം: കൊട്ടിയൂർ മഹോത്സവത്തിനെത്തുന്ന തീർഥാടകർക്ക് മന്ദംചേരിയിൽ വിപുലമായ സൗകര്യങ്ങളൊരുക്കിയതായി കൊട്ടിയൂർ എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ദംചേരി ശ്രീനാരായണ എൽ.പി സ്കൂളി​െൻറ അഞ്ച് ഹാളുകൾ തീർഥാടകർക്ക് വിശ്രമത്തിനായി സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സ​െൻറർ, ക്ലോക്ക് റൂം, പാർക്കിങ് സൗകര്യം, ആയുർവേദ, സിദ്ധ വൈദ്യസഹായം, ഗുരുദേവ ക്ഷേത്രത്തിൽ ദർശനസൗകര്യം എന്നിവയാണ് ഒരുക്കിയത്. വളൻറിയർസേന കർമനിരതമാകുമെന്നും ശാഖായോഗം പ്രസിഡൻറ് ടി.വി. അപ്പു, െസക്രട്ടറി സി.കെ. രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.