തളിപ്പറമ്പ്: വിൽപനക്കായി സ്കൂട്ടറിൽ കടത്തുകയായിരുന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ തളിപ്പറമ്പ് പൊലീസിെൻറ പിടിയിലായി. കണ്ണൂർ സിറ്റി ജുമാമസ്ജിദിനു സമീപത്തെ വട്ടക്കുന്നുമ്മൽ നസീർ (43), ഇരിക്കൂറിലെ കുരിയാലച്ചിറ വീട്ടിൽ സുരേഷ്കുമാർ (43) എന്നിവരെയാണ് എസ്.ഐ ബിനുമോഹനനും സംഘവും അറസ്റ്റ്ചെയ്തത്. ഇന്നലെ രാവിലെയാണ് ഇവർ സഞ്ചരിച്ച സ്കൂട്ടർസഹിതം പിടിയിലായത്. കഞ്ചാവുകടത്തുസംഘത്തിലെ മുഖ്യകണ്ണിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് തളിപ്പറമ്പ് മാർക്കറ്റിൽ വിറ്റഴിക്കലാണ് പതിവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.