െപാലീസിനെ തടഞ്ഞു; 50 ബി.ജെ.പി-^ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ് ഒരാൾ അറസ്​റ്റിൽ

െപാലീസിനെ തടഞ്ഞു; 50 ബി.ജെ.പി--ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ് ഒരാൾ അറസ്റ്റിൽ പയ്യന്നൂർ: അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാനെത്തിയ െപാലീസിനെ തടഞ്ഞ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് 50 ബി.ജെ.പി--ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ െപാലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി രാമന്തളി മൊട്ടക്കുന്നിലാണ് െപാലീസിനെ തടഞ്ഞത്. ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ബിജുവി​െൻറ കൊലപാതകത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ അക്രമം നടന്നിരുന്നു. അവിടെ പയ്യന്നൂർ സഹകരണാശുപത്രിയുടെ ആംബുലൻസും അക്രമത്തിനിരയായി. സംഭവത്തിൽ ആറുപേർക്കെതിരെ പരിയാരം െപാലീസ് കേസെടുത്തിരുന്നു. അക്രമത്തിലെ പ്രതികളെ പിടിക്കാനാണ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലി​െൻറ നേതൃത്വത്തിൽ െപാലീസ് എത്തിയത്. പരിയാരം മെഡിക്കൽ കോളജിലെ സി.സി.ടി.വി കാമറയിൽനിന്ന് പ്രതികളെപ്പറ്റി വിവരം ലഭിച്ചിരുന്നുവെന്ന് െപാലീസ് പറഞ്ഞു. നേരത്തെ മൊട്ടക്കുന്ന് കക്കംപാറ പ്രദേശത്തെ വീടുകളിൽ പ്രതികളെ തേടിയെത്തിയ െപാലീസ് അക്രമം കാട്ടിയെന്നാരോപിച്ച് പരിയാരം െപാലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച് നടത്തിയിരുന്നു. ബുധനാഴ്ച രാത്രി വീണ്ടും എത്തിയ െപാലീസ് ഏതാനുംപേരെ കസ്റ്റഡിയിൽ എടുത്തു. തിരിച്ചുവരുമ്പോൾ െപാലീസിനെ തടയുകയായിരുന്നു. മൊട്ടക്കുന്ന് റോഡിൽ ഇരുപതോളം സ്ത്രീകൾ അടങ്ങുന്ന സംഘമാണ് തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ബീച്ച് റോഡിലെ ആർ.എസ്.എസ് പ്രവർത്തകൻ കെ. ധനേഷിനെ (23) െപാലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ധനേഷിനെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.