സേനയിലും റെയിൽവേയിലു​ം ജോലി വാഗ്​ദാനം ചെയ്​ത്​ 20 കോടി തട്ടിയ സംഘം പിടിയിൽ

കാട്ടാക്കട: സൈന്യത്തിലും ഇന്ത്യന്‍ െറയില്‍വേയിലും പൊതുമേഖല ബാങ്കുകളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി 20 കോടിയിലേറെ രൂപ തട്ടിയെടുത്ത സംഘത്തെ നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി ഗീത രാജഗോപാല്‍ എന്ന ഗീത റാണി (58), സഹായികളായ തൃശൂര്‍ കിള്ളന്നൂര്‍ മലവായി കരാത്ര വീട്ടില്‍ ജോയി (45), പേട്ട പെരുന്താന്നി ഈഞ്ചയ്ക്കല്‍ യു.പി സ്കൂളിന് സമീപം സുലു നിവാസില്‍ പ്രകാശ് (48) എന്നിവരാണ് അറസ്റ്റിലായത്. പ്രധാനപ്രതി കൊട്ടാരക്കര വാളകം അണ്ടൂര്‍ പൂവളത്തുംവിള സ്വദേശി സന്തോഷ്കുമാർ (43) നേരത്തേ പിടിയിലായിരുന്നു. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങരയിലും തൃശൂര്‍ അയ്യന്തോള്‍ മുരുക നഗറില്‍ ഭുവയ് അപാർട്മ​െൻറിലും താമസിച്ചാണ് ഗീത റാണി തട്ടിപ്പ് നടത്തിയിരുന്നത്. സൈബർസെല്ലി​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അയ്യന്തോളിലെ അപാർട്മ​െൻറിൽ ഗീത റാണി ഉണ്ടെന്ന് കണ്ടെത്തി പൊലീസ് എത്തുകയായിരുന്നു. ഇന്ത്യൻ െറയിൽവേയിലും ഫെഡറല്‍ ബാങ്കിലും ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ഉദ്യോഗാർഥികള്‍ക്കായി വ്യാജ നിയമന ഉത്തരവ് തയാറാക്കിയതും പൊലീസ് കണ്ടെത്തി. ഗീത റാണിയുടെ ബാഗില്‍നിന്ന് നിരവധി വ്യാജ നിയമന ഉത്തരവുകളും ഇന്ത്യൻ െറയിൽവേ, ഫെഡറല്‍ ബാങ്ക്, വിദേശ കമ്പനികൾ എന്നിവയുടെ വ്യാജ ലെറ്റര്‍പാഡുകളും നിരവധിപേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടങ്ങിയ ബുക്കുകളും കണ്ടെടുത്തു. ചോദ്യംചെയ്യലില്‍ 12 വര്‍ഷത്തോളമായി തട്ടിപ്പ് നടത്തുന്നതായി ഇവർ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽ താമസിക്കുന്ന സന്തോഷ് കുമാറാണ് സൈന്യത്തില്‍ ചേർക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയിരുന്നത്. െറയില്‍വേയിലും ബാങ്കുകളിലും ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഗീത റാണിയാണ് ഉദ്യോഗാർഥികളെ ബന്ധപ്പെടുന്നത്. സൈന്യത്തിലേക്ക് ഒന്നരലക്ഷം മുതല്‍ രണ്ടരലക്ഷം രൂപവരെയും െറയില്‍വേ, ബാങ്ക് ജോലികള്‍ക്ക് രണ്ട് മുതല്‍ എട്ട് ലക്ഷം രൂപ വരെയുമാണ് ഈടാക്കിയിരുന്നത്. പണം വാങ്ങി ആഴ്ചകള്‍ക്കുള്ളില്‍തന്നെ നിയമന ഉത്തരവ് നല്‍കും. രണ്ടു മാസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാകും ഇതിൽ പറയുക. ജോലിയില്‍ പ്രവേശിേക്കണ്ട തീയതിക്ക് രണ്ടുദിവസം മുമ്പ് ഉത്തരവ് താൽക്കാലികമായി റദ്ദുചെയ്തതായി അറിയിപ്പു നല്‍കും. തുടര്‍ന്ന് ഉദ്യോഗാർഥികളെ മാസങ്ങളോളം വട്ടംചുറ്റിക്കും. 20 പൊലീസ് സ്റ്റേഷനുകളില്‍നിന്നായി 150ലേറെ പരാതികള്‍ നിലവിലുള്ളതായാണ് പ്രാഥമിക കണക്കുകൂട്ടല്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇവർ തട്ടിപ്പുനടത്തിയിട്ടുള്ളതായി പൊലീസ് പറയുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി ഇ.എസ്. ബിജുമോന്‍, ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്.ഐ എസ്. സതീഷ് കുമാര്‍, സി.പി.ഒമാരായ കൃഷ്ണകുമാര്‍, ഗോപന്‍, ഷിബു, ഉഷ, ജിനിഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പടം: tvg thozhil thattippu geetha rani തൊഴിൽ തട്ടിപ്പുകേസിൽ നെയ്യാർഡാം പൊലീസ് അറസ്റ്റുചെയ്ത ഗീത കുമാരിയും സഹായികളും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.