മാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കി

മാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കി എടക്കര: മോർച്ചറിയിൽ വെച്ച് മാറിയ മൃതദേഹം സെമിത്തേരിയിൽനിന്ന് പുറത്തെടുത്ത് യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കി. വഴിക്കടവ് വരക്കുളത്തെ പരേതനായ കൊച്ചുപറമ്പില്‍ പൗലോസി​െൻറ ഭാര്യ മറിയാമ്മയുടെ (85) മൃതദേഹമാണ് മാറി സംസ്കരിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മുട്ടിക്കടവ് തറയില്‍ പുത്തന്‍വീട് ഏലിയാമ്മയും (80), വരക്കുളം കൊച്ചുപറമ്പില്‍ മറിയാമ്മയും അന്തരിച്ചത്. ഏലിയാമ്മയുടെ വീട്ടുകാർക്കാണ് മറിയാമ്മയുടെ മൃതദേഹം ലഭിച്ചിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ചുങ്കത്തറയിലെ മാര്‍ത്തോമ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്നാണ് മാറിയത്. മൃതദേഹങ്ങള്‍ക്ക് വിവരങ്ങളടങ്ങിയ ടാഗ് ആശുപത്രി അധികൃതര്‍ സൂക്ഷിക്കാത്തതും മൃതദേഹം തിരിച്ചറിയുന്നതില്‍ ബന്ധുക്കള്‍ക്ക് സംഭവിച്ച പാകപ്പിഴയുമാണ് കാരണം. ഏലിയാമ്മയുടെ സംസ്കാരശുശ്രൂഷകള്‍ക്കിടെ മൃതദേഹം മാറിയതായി ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ആരും ഗൗനിച്ചില്ല. സംശയം തോന്നിയ ചിലര്‍ വ്യാഴാഴ്ച ആശുപത്രിയിെലത്തി മൃതദേഹം കണ്ടതോടെയാണ് മാറി സംസ്കരിച്ച വിവരം പുറത്തറിയുന്നത്. ഏലിയാമ്മയുടെ മൃതദേഹം വിട്ടുകിട്ടിയതോടെ മുട്ടിക്കടവ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ മൃതദേഹം മറവ് ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന മകനെക്കാത്തിരുന്നതിനാല്‍ മറിയാമ്മയുടെ സംസ്കാരം വെള്ളിയാഴ്ച മുപ്പിനിയിൽ നടക്കും. എടക്കര പൊലീസും പള്ളി അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം ഒത്തുതീര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.