ജില്ലയിൽ നാലു ബാറുകൾ തുറക്കും

ജില്ലയിൽ നാലു ബാറുകൾ തുറക്കും കോഴിക്കോട്: എൽ.ഡി.എഫ് സർക്കാറി​െൻറ പുതിയ മദ്യനയം നടപ്പിലാക്കുേമ്പാൾ ജില്ലയിൽ തുറക്കാൻ കാത്തിരിക്കുന്നത് നാല് ബാറുകൾ. കോഴിക്കോട് മഹാറാണി ഹോട്ടൽ, േകാവിലകം റെസിഡൻസി, എൻ.െഎ.ടിക്ക് സമീപത്തെ ഹിൽസൈഡ് റിേസാർട്ട് എന്നീ ത്രീസ്റ്റാർ ബാറുകളും ബീച്ച് ഹെറിറ്റേജ് ഹോട്ടലിലെ ഫോർസ്റ്റാർ ബാറുമാണ് തുറക്കുക. സുപ്രീംകോടതിയുടെ പാതയോര വിലക്ക് ബാധകമല്ലാത്ത ബാറുകളാണിവ. മുമ്പുണ്ടായിരുന്ന ചില ത്രീസ്റ്റാർ, ഫോർസ്റ്റാർ ബാറുകളിൽ നിലവിൽ ബിയർ–വൈൻ പാർലറുകളുണ്ട്. ഇവിടെ പാതയോര വിലക്കുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ചാണ് പ്രവർത്തനമെന്നതിനാൽ ഇേപ്പാൾ ബാർ തുടങ്ങാനാവില്ല. നിേരാധിക്കുന്നതിന് മുമ്പ് ജില്ലയിൽ 30 ബാറുകളുണ്ടായിരുന്നു. ഒരു പഞ്ചനക്ഷത്ര ബാർ മാത്രമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.