ചിത്താരി പുഴയോരത്ത് മുളംതൈകള്‍ നട്ടു

രാവണേശ്വരം: നാട്ടുപച്ച ട്രീ ക്ലബി​െൻറ നേതൃത്വത്തിൽ ചിത്താരി പുഴയോരത്ത് മുളംതൈകൾ നട്ടു. പുഴക്കരയിലും ചേടിക്കണ്ടം അമ്പലപരിസരത്തുമായി വിവിധ ഇനത്തില്‍പെട്ട 45 വൃക്ഷത്തൈകളും നട്ടു. അജാനൂർ ഗ്രാമപഞ്ചായത്ത് അംഗം ഓമന ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ വാണിയമ്പാറ, പ്രകാശൻ, അഖിലേഷ്, അജേഷ്, ഷാജു, സുധീരൻ അള്ളംകോട്, പി. ബാലകൃഷ്ണൻ തെക്കേപ്പള്ളം, ജിതിൻരാജ്, ശരത്, ദിൽഷൻ ദേവ്, അലാഷ എന്നിവർ നേതൃത്വം നൽകി. സാമൂഹിക വനംവകുപ്പി​െൻറയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരുവീട്ടിൽ ഒരു കറിവേപ്പ് പദ്ധതി, നാമാവശേഷമാകുന്ന കാവുകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി എന്നിവ നടപ്പാക്കാനും സ്കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ ഫലവൃക്ഷത്തൈകൾ നടാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.