ഇറച്ചി വ്യാപാരികളെ പ്രതിസന്ധിയിലാക്കി ഗോമാഫിയകൾ; കച്ചവടക്കാരിൽനിന്നും പിടികൂടുന്ന കാലികളെ മറിച്ചുവിൽക്കുന്നു

കണ്ണൂർ: ഇറച്ചിവ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത് ഗോമാഫിയയുടെ ഇടപെടലുകളെന്ന് വ്യാപാരികൾ. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും കാലികളെ കൊണ്ടുവരുേമ്പാൾ ബലമായി പിടിച്ചുവാങ്ങുന്നവയെ മാഫിയ മറിച്ചുവിൽക്കുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. കണ്ണൂരിൽനിന്നുള്ള ഇറച്ചി വ്യാപാരികളിൽ അധികവും ഉരുക്കളെ കൊണ്ടുവരുന്നത് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ്. ഏറെ എളുപ്പം കർണാടകയിൽനിന്ന് കൊണ്ടുവരാനാണ്. കർണാടകയിലെ വിവിധ കാലിച്ചന്തകളിൽനിന്നും വീടുകളിൽ നിന്നുമാണ് വിലക്ക് വാങ്ങുന്നത്. ഇവയെ കൊണ്ടുവരുേമ്പാൾ, ഗോസംരക്ഷണ പ്രവർത്തകരാണെന്നും മറ്റും പറഞ്ഞ് കച്ചവടക്കാരെ ആക്രമിക്കുന്നത് പതിവാണ്. ക്രൂരമായ മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ കാലികെള വിട്ടയച്ച് ഇവർ മടങ്ങുകയാണ് പതിവ്. ഇങ്ങനെ കൈക്കലാക്കുന്ന കാലികളെയാണ് രക്ഷാപ്രവർത്തകരായി അവതരിക്കുന്നവർ മറിച്ചുവിൽക്കുന്നത്. ഇൗ മാഫിയ സംഘങ്ങൾ കാരണം നിരവധി പേരാണ് ഇറച്ചി വിൽപനയിൽനിന്ന് പിന്മാറിയിട്ടുള്ളത്. പലർക്കും വലിയ നഷ്ടങ്ങളുണ്ടാവുകയും ചെയ്തു. തളിപ്പറമ്പിലെ ഇറച്ചി വ്യാപാരിയും മീറ്റ് വർക്കേഴ്സ് യൂനിയൻ പ്രവർത്തകനുമായ അബ്ദുല്ലക്ക് രണ്ട് ലോഡുകളാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. ജനുവരി ആദ്യം കർണാടകയിലെ ചുഞ്ചുൻകട്ട ചന്തയിൽനിന്നും കൊണ്ടുവരുകയായിരുന്ന ഒരു ലോഡ് കാലികളും പിന്നീട് കർണാടകയിലെ വീടുകളിൽനിന്ന് ശേഖരിച്ച് കൊണ്ടുവരുകയായിരുന്ന ഉരുക്കളുമാണ് ഇത്തരത്തിൽ ഗോമാഫിയ കവർന്നത്. അഞ്ച് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ഇൗ ഉരുക്കളെ ചുരുങ്ങിയ വിലയിൽ മറ്റ് ചിലർ വാങ്ങിക്കുകയായിരുന്നു. ഏകദേശം 100 കിലോ തൂക്കമുള്ള കാലിക്ക് 15000-16000 രൂപയാണ് വില കണക്കാക്കുന്നത്. ഇൗ പണം റൊക്കമായി നൽകിയാണ് കാലികളെ വാങ്ങിക്കുന്നത്. നാട്ടിലെത്തിക്കുന്ന ചെലവ് ആറായിരം രൂപയാണ് ഒാരോ കാലിക്കും കണക്കാക്കുന്നത്. ചെക്പോസ്റ്റിൽ നിന്ന് പിടികൂടി ഗോശാലകളിലയക്കുന്ന ഉരുവും പിന്നീട് ബ്ലാക്ക് മാർക്കറ്റുകളിലെത്തുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.