വീടുകൾക്കുനേരെ ബോംബേറ്: ആർ.എസ്​.എസ്​ പ്രവർത്തകൻ അറസ്​റ്റിൽ

കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് സി.പി.എം പ്രാദേശിക നേതാക്കളുടെ വീടുകൾക്കുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കരനെല്ലൂരിലെ ആർ.എസ്.എസ് പ്രവർത്തകൻ താഴെക്കണ്ടി വീട്ടിൽ ടി. സുജിലിനെ (22)യാണ് കൂത്തുപറമ്പ് എസ്.ഐ നിഷാന്ത് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. ഞായറാഴ്ച രാത്രിയാണ് സി.പി.എം ശങ്കരനെല്ലൂർ രചന സ​െൻറർ ബ്രാഞ്ച് സെക്രട്ടറി സി.കെ. ചന്ദ്രൻ, ശങ്കരനെല്ലൂർ നോർത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി കെ. രമേശ് ബാബു എന്നിവരുടെ വീടുകൾക്കുനേരെ ബോംബേറുണ്ടായത്. സംഭവത്തിൽ പത്ത് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രദേശത്ത് വീടുകൾക്ക് നേരെയുണ്ടായ ബോംബേറിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ശങ്കരനെല്ലൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രദേശത്ത് ശക്തമായ പൊലീസ് പട്രോളിങ് തുടരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.