സഹകരണ സംഘങ്ങൾ 15000 ഫലവൃക്ഷത്തൈകൾ നടും

ചെർക്കള: സഹകരണ വകുപ്പി​െൻറ 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങൾ ജില്ലയിൽ 15000 ഫലവൃക്ഷത്തൈകൾ നടും. സഹകരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങളിലും സ്കൂളുകളിലും പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന സ്ഥലങ്ങളിലുമാണ് മാവ്, പ്ലാവ്, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്നത്. പരിസ്ഥിതി സെമിനാറുകളും ചർച്ചകളും പദ്ധതിയുടെ ഭാഗമായി നടക്കും. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു. കെ.വി. ഗോപാലൻ അധ്യക്ഷത വഹിച്ചു. പി.ബി.അബ്്ദുറസാഖ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ വി.ബി. കൃഷ്ണകുമാർ, കാസർകോട് നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം, ചെങ്കള പഞ്ചായത്ത് പ്രസിഡൻറ് ഷാഹിന സലീം, ചെങ്കള സഹകരണ ബാങ്ക് പ്രസിഡൻറ് ബാലകൃഷ്ണ വോർക്കുഡ്ലു, കെ. മാധവ ഹെർള, ജില്ല ബാങ്ക് ജനറൽ മാനേജർ എ. അനിൽകുമാർ, ശശിധരൻ കാട്ടൂർ, കാസർകോട് പ്രസ്ക്ലബ് പ്രസിഡൻറ് സണ്ണി ജോസഫ്, കെ. ജയചന്ദ്രൻ, കെ. ശശി തൃക്കരിപ്പൂർ, പി. ജാനകി, ഫാ. എ.ജെ. മാത്യു, പി.കെ. വിനോദ്കുമാർ, മൂസ ബി. ചെർക്കള, സി.ബി. അബ്ദുല്ല ഹാജി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, നാരായണൻ പേരിയ എന്നിവർ സംസാരിച്ചു. മധു എസ്. നായർ പരിസ്ഥിതി സംരക്ഷണ കവിത അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.