നാലുപേർക്ക്​ എച്ച്​ വൺ എൻ വൺ;15 പഞ്ചായത്തുകളിൽ ഡെങ്കി

കാസര്‍കോട്: കാലവര്‍ഷം തുടങ്ങിയതോടെ ജില്ലയിൽ ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണ്‍ പനിയും പടരുന്നു. എച്ച് വൺ എൻ വൺ പനി ബാധിച്ച് നാലുപേരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 പഞ്ചായത്തുകളിൽ ഡെങ്കി പടരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മേയ് മാസം 15 പേരെ ഡെങ്കി ബാധിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂരിലെ രാജേഷ് (28), ബേഡഡുക്ക ഇടുക്കിക്കണ്ടത്തെ ബാലകൃഷ്ണന്‍ (40), ചാമക്കൊച്ചിയിലെ നളിനി (34), വെള്ളരിക്കുണ്ട് പരപ്പയിലെ സരോജിനി (52), ചൗക്കിയിലെ വിദ്യ (50) തുടങ്ങി നാലുപേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്ന് സൂപ്രണ്ട് ഡോ. രാജാറാം 'മാധ്യമത്തോട് പറഞ്ഞു. ഗർഭിണികൾക്കും പ്രായക്കൂടുതലുള്ളവർക്കും ഉയർന്ന പ്രമേഹ രോഗമുള്ളവർക്കും എച്ച് വൺ എൻ വൺ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കിടത്തി ചികിത്സ നിർദേശിക്കുന്നുണ്ട്. അല്ലാത്തവർക്ക് സാധാരണ പനിയുടെ മരുന്നാണ് നൽകുന്നത്. ഇത് മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഉറവിട നശീകരണത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി സൂപ്രണ്ട് പറഞ്ഞു. കാസർകോട് കടപ്പുറം കുഡ്ലു മേഖലയിലാണ് എച്ച് വൺ എൻ വൺ ബാധിച്ചത്. ഡെങ്കിപ്പനി ബാധിതരായ മറ്റു മൂന്നുപേരെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടു. പകർച്ച വ്യാധിയായതിനാൽ എച്ച് വൺ എൻ വൺ രോഗികളെ കിടത്തി ചികിത്സിക്കാൻ ജനറൽ ആശുപത്രിയിൽ സൗകര്യമില്ല. രോഗം ബാധിച്ച പ്രായമായവർക്കും പ്രമേഹരോഗികൾക്കും ഗർഭിണികൾക്കും വിദഗ്ധ ചികിത്സ നിർദേശിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.