കാലിച്ചന്തയൊരുക്കി കർഷക പ്രതിഷേധം

തൃക്കരിപ്പൂർ: കേന്ദ്രസർക്കാറി​െൻറ കശാപ്പ് നിരോധത്തിൽ പ്രതിഷേധിച്ച് കാലിച്ചന്ത ഒരുക്കി മാണിയാട്ട് കർഷകരുടെ പ്രതിഷേധം. കർഷക സംഘത്തി​െൻറ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. മാണിയാട്ട് വിജ്ഞാനദായിനി വായനശാല പരിസരത്താണ് ചന്ത സംഘടിപ്പിച്ചത്. കറവപ്പശുക്കളും കിടാരികളും പോത്തും ചന്തയിൽ വിൽപനക്കെത്തി. ഉദ്ഘാടന ലേലം കൊണ്ട ദാമോദരൻ അന്തിത്തിരിയൻ പശുവിനെ ഏറ്റുവാങ്ങി. ഓലാട്ട് മുതൽ ഒളവറ വരെയുള്ള നൂറോളം കർഷകർ ചന്തക്കെത്തിയിരുന്നു. എം.വി. കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. എ.വി. ദാമോദരൻ, പി.ടി. മോഹനൻ, കെ.വി. അമ്പു എന്നിവർ സംസാരിച്ചു. ടി.വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.