വിദ്യാർഥി ജീവനൊടുക്കിയ സംഭവം: റെൻറ്​ എ കാർ ഇടപാടുകാരൻ അറസ്​റ്റിൽ

ശ്രീകണ്ഠപുരം: റ​െൻറ് എ കാർ സംഘത്തി​െൻറ ഭീഷണിയെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. റ​െൻറ് എ കാർ നടത്തിപ്പുകാരൻ കുറുമാത്തൂർ ചൊറുക്കളയിലെ പാലക്കോടൻമാരകത്ത് സാനിഫറിനെയാണ് (24) ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈകോടതി നിർദേശാനുസരണം സ്റ്റേഷനിൽ ഹാജരായ ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യം നേടിയതിനാൽ വിട്ടയച്ചു. കഴിഞ്ഞ മാർച്ച് 20ന് പുലർച്ചെ വളക്കൈ നിടുമുണ്ട കടപ്പറമ്പിലെ അളമുഖത്ത് ടോണി ആൻറണിയെ(20) വീട്ടുപരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് സാനിഫറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ സ്വകാര്യ കോളജിൽ ഡിഗ്രി വിദ്യാർഥിയായ ടോണി ആൻറണി സാനിഫറിൽനിന്ന് സ്വിഫ്റ്റ് കാർ വാടകക്കെടുത്തിരുന്നു. എന്നാൽ, കാർ അപകടത്തിൽപെട്ട് വണ്ടിയുടെ മുൻഭാഗത്ത് നിസ്സാര പോറൽ സംഭവിച്ചിരുന്നു. തുടർന്ന് ടോണി മാസവാടകയും കാറും തിരിച്ചുനൽകിയെങ്കിലും അപകടം വരുത്തിയതിനാൽ 75,000 രൂപ കൂടി നഷ്ടപരിഹാരമായി നൽകണമെന്ന് സാനിഫർ ടോണിയോട് ആവശ്യപ്പെട്ടുവത്രെ. ഇതിൽ 20,000 രൂപ കൂടി ടോണി നൽകിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ പണമാവശ്യപ്പെട്ട് റ​െൻറ് എ കാർ സംഘം ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. മാർച്ച് 14ന് വൈകീട്ട് സാനിഫറും സുഹൃത്തും നിടുമുണ്ടയിലെത്തി ടോണി ആൻറണിയെ വീട്ടിൽനിന്ന് റോഡിലേക്ക് വിളിച്ചിറക്കി പണം നൽകണമെന്നാവശ്യപ്പെട്ട് ഏറെ നേരം ഭീഷണി മുഴക്കിയിരുന്നുവത്രെ. ഇക്കാര്യം ടോണി രാത്രിയിൽ വീട്ടുകാരോട് പറഞ്ഞിരുന്നു. പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും റ​െൻറ് എ കാർ സംഘത്തി​െൻറ ഭീഷണിയിൽ മനംനൊന്ത് രാത്രിയോടെ ടോണി ജീവനൊടുക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും സാനിഫർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് കാരണമായ സ്വിഫ്റ്റ് കാർ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. റ​െൻറ് എ കാർ സ്ഥാപനം അനുമതിയില്ലാതെയാണ് നടത്തുന്നതെന്നും പൊലീസ് കണ്ടെത്തി. അതിനിടെയാണ് സാനിഫർ മുൻകൂർ ജാമ്യം നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.