ശ്രീനഗർ എൻ.​െഎ.ടി വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തു

ശ്രീനഗർ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.െഎ.ടി) വെബ്സൈറ്റ് ഹാക്ക് ചെയ്തു. 'എസ്.എച്ച് 11 ടീം പാക് സൈബർ സ്കൾസ്' ആണ് തങ്ങളെന്ന് അറിയിച്ച ഹാക്കർമാർ, 'സ്വതന്ത്ര കശ്മീർ' എന്ന സന്ദേശവും വെബ്സൈറ്റിലിട്ടു. എന്തുകൊണ്ടാണ് തങ്ങൾ ഹാക്കിങ് നടത്തിയതെന്ന് അറിയുമോ എന്ന് ചോദിച്ച അവർ, കശ്മീരി​െൻറ സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യൻ ടീം പാകിസ്താനെ തോൽപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ശ്രദ്ധയിൽപെട്ട ഉടൻ അധികൃതർ തകരാർ പരിഹരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.