പരിസ്​ഥിതിദിനാചരണം

ചെറുവത്തൂർ: സ്‌കൂൾമുറ്റത്തെ മാവിൻചോട്ടിൽ കുട്ടികൾ സ്നേഹമരമായി നിന്നു. മണ്ണും മരങ്ങളും പൊന്നുപോലെ കാക്കുമെന്ന് പ്രതിജ്ഞചൊല്ലി. ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എ.എൽ.പി സ്‌കൂളിലാണ് വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടന്നത്. പൂർവവിദ്യാർഥിയായ മുണ്ടവളപ്പിൽ നാരായണൻ കുട്ടികൾക്ക് മുള്ളാത്ത തൈകളും നൽകി. ചെറുവത്തൂർ ബി.പി.ഒ കെ. നാരായണൻ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക സി.എം. മീനാകുമാരി പ്രതിജ്ഞ ചൊല്ലി. കഴിഞ്ഞവർഷം പരിസ്ഥിതിദിനത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ നട്ടുസംരക്ഷിച്ച മരങ്ങളുടെ പിറന്നാളാഘോഷവും നടന്നു. ചെറുവത്തൂർ: പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കാമ്പസിലെ അക്കേഷ്യമരം മുറിച്ച് തേക്കുമരം വെച്ചുപിടിപ്പിച്ചു. -------------------വേറിട്ട നടന്നത്. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിലെ വീടുകളിൽ ഒരു വീട്ടിൽ ഒരു തേക്കുമരം പദ്ധതിപ്രകാരം എൻ.എസ്.എസ് വളൻറിയർമാർ, സ്കൗട്ട്, റെഡ്ക്രോസ് വളൻറിയർമാരും ചേർന്ന് മരങ്ങൾ നട്ടു. ഗ്രാമപഞ്ചായത്ത് മെംബർമാരായ വി.പി. രാജീവൻ, ടി. ഓമന എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പി.സി. ചന്ദ്രമോഹനൻ, ഹെഡ്മാസ്റ്റർ ടി.വി. രാഘവൻ മാസ്റ്റർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അബ്ദുല്ലത്തീഫ്, എൻ. മനോജ്കുമാർ, കെ.ടി.കെ. രവീന്ദ്രൻ, സുനിൽ മാസ്റ്റർ, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. izzathul snehamaram: ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എ.എൽ.പി സ്‌കൂൾ--------- പ്രതിജ്ഞചൊല്ലുന്നു pilicode school thekku maram: പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തേക്ക് നടുന്നതിനായി അക്കേഷ്യ മരം മുറിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.