പ്രവേശനോത്സവം

ഒന്നാം ക്ലാസിൽ 108 വിദ്യാർഥികളുമായി മൊകേരി ഈസ്റ്റ് യു.പി സ്കൂൾ പാനൂർ: ഒന്നാം ക്ലാസിൽ 108 വിദ്യാർഥികൾ പ്രവേശനം നേടി മൊകേരി ഈസ്റ്റ് എയ്ഡഡ് യു.പി സ്കൂൾ മാതൃകയായി. എൽ.പി, യു.പി ക്ലാസുകളിൽ 798 വിദ്യാർഥികളും എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ 160 വിദ്യാർഥികളുമാണ് സ്കൂളിലുള്ളത്. സ്കൂളിൽ നടന്ന മൊകേരി പഞ്ചായത്തുതല ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. റംല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി. വിമല അധ്യക്ഷത വഹിച്ചു. മത്സരപരീക്ഷകളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള കിറ്റ് വിതരണം ബി.ആർ.സി കോഒാഡിനേറ്റർ വി.പി. റീജ നിർവഹിച്ചു. അക്കാദമി പ്രവർത്തന റിപ്പോർട്ട് ടി.കെ. ബീന അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് എ. പ്രദീപൻ, മദർ പി.ടി.എ പ്രസിഡൻറ് കെ.വി. സിന്ധു, പി. അരവിന്ദൻ, കെ. കൃഷ്ണൻ, വി.പി. സുരേഷ്, ആർ.കെ. നാണു, കെ.രാഘവൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി. പ്രദീപൻ സ്വാഗതവും പി.ബീന നന്ദിയും പറഞ്ഞു. പാനൂർ: ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ അധ്യക്ഷത വഹിച്ചു. പാനൂർ: തൃപ്പങ്ങോട്ടൂർ പഞ്ചായത്ത്തല കല്ലിക്കണ്ടി പാറേമ്മൽ യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് കാട്ടൂർ മഹമൂദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു. പാനൂർ യു.പി സ്കൂളിൽ നഗരസഭ കൗൺസിലർ കെ.കെ. സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.പി. ശശീന്ദ്രൻ, വി.കെ. രാജൻ, നൗഷാദ് ഇല്ലിക്കൻറവിട, എം.വി. സ്നേഹലത, ഇ. മണിരാജ്, എം. രമേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.