അമിത വൈദ്യുതി ചാര്‍ജ് അടക്കേണ്ടതില്ലെന്ന് തീരുമാനം

അമിത വൈദ്യുതി ചാര്‍ജ് അടക്കേണ്ടതില്ലെന്ന് തീരുമാനം ചെറുപുഴ: ചെറുപുഴ വൈദ്യുതി സെക്ഷന്‍ ഓഫിസിനു കീഴിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അമിത നിരക്ക് കാട്ടി വൈദ്യുതി ബില്‍ ലഭിച്ച പ്രശ്‌നത്തിന് പരിഹാരം. വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂനിറ്റി​െൻറ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ അമിതമായി വന്ന വൈദ്യുതി ചാര്‍ജ് അടക്കേണ്ടതില്ലെന്ന് തീരുമാനമായി. ഉപഭോക്താക്കള്‍ക്ക് ലഭിച്ച ബില്ലിലെ അരിയേഴ്‌സ് തുക മരവിപ്പിക്കാനും ഉപഭോഗബില്‍ തുക മാത്രം അടക്കാനുമാണ് തീരുമാനമായത്. കെ.എസ്.ഇ.ബിക്കുവേണ്ടി സീനിയര്‍ സൂപ്രണ്ട് അഡീഷനല്‍ ഇന്‍ചാര്‍ജ് പി. ദാമോദരൻ, വ്യാപാരി വ്യവസായി സമിതി നേതാക്കളായ എം.വി. ശശി, സി. ഗോപിനാഥ്, സിജു ജോസഫ്, ജിനോയ് മാത്യു, സുഭാഷ്, സി.പി.എം നേതാക്കളായ പി. കൃഷ്ണന്‍, കെ.പി. ഗോപാലന്‍ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അമിത വൈദ്യുതി ബില്‍ ലഭിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വ്യാപാരികൾക്ക് വൈദ്യുതി ബില്ലിനൊപ്പം അരിയേഴ്‌സ് എന്ന പേരില്‍ 10000 മുതല്‍ 20000 രൂപ വരെ അധിക തുക ചേര്‍ത്താണ് ഇത്തവണ ബില്‍ ലഭിച്ചത്. വ്യാപാരികളെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് നിവേദനവും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.