പി.എ കോളജിന് ഉന്നത അംഗീകാരം കണ്ണൂർ: മംഗളൂരു പി.എ കോളജിന് സാേങ്കതിക വകുപ്പുകളുടെ ഉന്നത അംഗീകാരം ഉള്ളതായി മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസമേഖലയിൽ സാേങ്കതികമികവും ധാർമികവുമായി തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹിക സേവകനായ ഡോ. പി.എ. ഇബ്രാഹീം ഹാജിയുടെ നേതൃത്വത്തിലുള്ള പി.എ എജുക്കേഷനൽ ട്രസ്റ്റ് 2000ൽ മംഗളൂരുവിൽ തുടങ്ങിയതാണ് പി.എ കോളജ് ഒാഫ് എൻജിനീയറിങ് വിശ്വേശ്വരയ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തതും കേന്ദ്രസർക്കാറിെൻറ സാേങ്കതിക വിദ്യാഭ്യാസ കൗൺസിലിേൻറയും (എ.െഎ.സി.ടി.ഇ) കർണാടക സർക്കാറിെൻറയും അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. െഎ.എസ്.ഒ 9001-2008 സർട്ടിഫിക്കറ്റും PACEന് ലഭിച്ചിട്ടുണ്ട്. ആറു മേഖലകളിലായി ബി.ഇ കോഴ്സുകളും ഏഴു വ്യത്യസ്ത മേഖലകളിലായി പി.ജി, എം.ടെക്, എം.ബി.എ ഗവേഷണ കോഴ്സുകൾ എന്നിവയും നടത്തിവരുന്നു. അധ്യാപക ഗവേഷണ സൗകര്യങ്ങളും അന്താരാഷ്ട്രകീർത്തി നേടിയ ഫാക്കൽറ്റിയും ഇവിടത്തെ പ്രത്യേകതയാണ്. ഹോസ്റ്റൽ, ഗതാഗതസൗകര്യങ്ങൾ, ലൈബ്രറി, ലാബുകൾ, ഒാഡിറ്റോറിയം, ജിംനേഷ്യം, ബാങ്ക്, എ.ടി.എം, കാൻറീൻ, ലോക്കർ സൗകര്യങ്ങൾ എന്നിവയും വിവിധ വകുപ്പുകളിൽ കീഴിലുള്ള ഫോറങ്ങളും അസോസിയേഷനുകളും സെമിനാറുകൾ, വർക്ഷോപ്പുകൾ, എക്സിബിഷൻ എന്നിവയും പ്രത്യേകതകളാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.