കാലി:എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തി

എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തി മംഗളൂരു: കന്നുകാലികളെ വില്‍ക്കരുത്, അറുക്കരുത്, തിന്നരുത് എന്ന മോദിസര്‍ക്കാര്‍ നിരോധനത്തിനെതിരെ എസ്.ഡി.പി.ഐ പ്രവർത്തകര്‍ ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തി. നാഷനല്‍ ചീഫ് സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ഉദ്ഘാടനംചെയ്തു. 30 ശതമാനം വോട്ട് നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് അബ്ദുല്‍ ഹന്നാൻ, ജില്ല പ്രസിഡൻറ് ഹനീഫ് ഖാന്‍ കൊഡാജെ, ജില്ല ചീഫ് സെക്രട്ടറി അത്താഉല്ല ജോക്കട്ടെ എന്നിവർ സംസാരിച്ചു. പടം.SDPI Protest എസ്.ഡി.പി.ഐ മംഗളൂരുവില്‍ കേന്ദ്രസര്‍ക്കാറി‍​െൻറ കാലിനിയമത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.