ksp2f wed ജില്ലയിലെ ജലസേചന വിസ്​തൃതി വർധിച്ചു

പാണ്ടിക്കണ്ടം െറഗുേലറ്റർ കം ബ്രിഡ്ജ് ഉടൻ കമീഷൻ ചെയ്യും കാസർകോട്: ബേഡഡുക്ക പഞ്ചായത്തിലെ പാണ്ടിക്കണ്ടം െറഗുലേറ്റർ കം ബ്രിഡ്ജ് ഉടൻ കമീഷൻ ചെയ്യുമെന്ന് മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സി. എൻജിനീയർ അറിയിച്ചു. പ്രവൃത്തിയുടെ സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾ പൂർത്തീകരിച്ചു. 814 ഹെക്ടർ പ്രദേശത്ത് ജലസേചനസൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. 2080 ലക്ഷം അടങ്കലുള്ള പ്രവൃത്തിക്ക് ഇതുവരെ 1747.35 ലക്ഷം ചെലവഴിച്ചു. ബദിയടുക്ക പഞ്ചായത്തിൽ പള്ളത്തടുക്ക പുഴക്ക് വി.സി.ബി നിർമാണം (600 ലക്ഷം), പൈവളിഗെ പഞ്ചായത്തിൽ പെരുവായ് പുഴക്ക് കുറുകെ ബെള്ളൂർ ഓടപ്പടപ്പിൽ ട്രാക്ടർ വെയോടുകൂടി വി.സി.ബി നിർമാണം എന്നിവക്ക് ഭരണാനുമതി ലഭിച്ചു. യഥാക്രമം 90ഉം 42ഉം ഹെക്ടർ സ്ഥലങ്ങളിൽ ജലസേചനസൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതികൾ. പുല്ലൂർ -പെരിയ പഞ്ചായത്തിൽ പുല്ലൂർ തോടിന് കുറുകെ പന്നിക്കൂറിൽ ട്രാക്ടർ ട്രാക്കോടുകൂടിയ വി.സി.ബി പദ്ധതി പുരോഗമിക്കുകയാണ്. കോടോം- ബേളൂർ പഞ്ചായത്തിൽ അഞ്ചാം വയൽ -മൊടഗ്രാം തോടിന് കുറുകെ ട്രാക്ടർ വെയോട് കൂടി വി.സി.ബി പദ്ധതി കരാർ ഉറപ്പിച്ചിട്ടുണ്ട്. 60 ഹെക്ടർ പ്രദേശത്ത് ജലസേചനം നടത്താൻകഴിയുന്ന ഈ പദ്ധതിയുടെ അടങ്കൽതുക 39.50 ലക്ഷം രൂപയാണ്. കാസർകോട് വികസന പാക്കേജ് പദ്ധതിയിലുൾപ്പെടുത്തി എട്ടു പദ്ധതികൾ ചെറുകിട ജലസേചനവകുപ്പ് പൂർത്തീകരിച്ചു. പള്ളിക്കര പഞ്ചായത്തിൽ കോട്ടപ്പാറ തോടിന് 45 ഹെക്ടർ പ്രദേശത്ത് ജലസേചന സൗകര്യമൊരുക്കുന്ന വി.സി.ബി പദ്ധതിക്ക് 44.86 ലക്ഷം ചെലവായി. ഉദുമ പഞ്ചായത്തിൽ വണ്ണാത്തിക്കാനം തോടിന് കുറുകെ കിഴക്കേക്കരയിൽ ട്രാക്ടർ വെയോട് കൂടിയ വി.സി.ബി പദ്ധതി 37.52 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കി. 40 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താൻ കഴിയുന്ന പദ്ധതിയാണിത്. കയ്യൂർ-ചീമേനി പഞ്ചായത്തിൽ ക്ലായിക്കോട് കിഴക്കേക്കര വയലിന് കുറുകെ 22.68 ലക്ഷം രൂപ ചെലവിൽ വി സി.ബി നിർമിച്ചു. പാലക്കൊച്ചി ആലന്തട്ട തോടിന് കുറുകെ മാടത്തിൻ താഴെ വി.സി.ബി 16.68 ലക്ഷം ചെലവിൽ പൂർത്തീകരിച്ചു. രണ്ടു പദ്ധതികളിലുമായി 52.85 ഹെക്ടർ പ്രദേശത്ത് ജലസേചനം നടത്താം. ചെങ്കള പഞ്ചായത്തിൽ ആലംപാടിയിൽ ട്രാക്ടർ പാസേജോടുകൂടിയ വി.സി.ബി 22 ഹെക്ടർ പ്രദേശത്താണ് ജലസേചന സൗകര്യമൊരുക്കുന്നത്. 32.79 ലക്ഷം രൂപയാണ് ഇതി​െൻറ ചെലവ്. മീഞ്ച പഞ്ചായത്തിൽ തലക്ലായിൽ വി.സി.ബി പൂർത്തീകരിച്ചിട്ടുണ്ട്. 25 ലക്ഷം അടങ്കൽ തുകയുള്ള പദ്ധതിക്ക് 15 ഹെക്ടർ പ്രദേശത്ത് ജലസേചന സൗകര്യമൊരുക്കാൻ കഴിയും. ബെള്ളൂർ പഞ്ചായത്തിൽ മാലങ്കി പെറുവത്തൊടി തോടിന് കുറുകെ അഡ്വാലയിൽ പൂർത്തീകരിച്ച 58 ലക്ഷം അടങ്കൽ തുകയുള്ള വി.സി.ബി 20 ഹെക്ടർ പ്രദേശത്ത് ജലസേചനസൗകര്യമൊരുക്കും. മുളിയാർ പഞ്ചായത്തിൽ കൊളങ്കോട് പാലത്തോടുകൂടിയ വി.സി.ബി പൂർത്തീകരിച്ചിട്ടുണ്ട്. 25 ഹെക്ടർ പ്രദേശത്ത് ജലസേചനം നടത്താൻ കഴിയുന്ന ഈ പദ്ധതിയുടെ അടങ്കൽ തുക 85 ലക്ഷം രൂപയാണ്. ചെറുകിട ജലസേചനനരംഗത്ത് ഗണ്യമായ പുരോഗതി കൈവരിക്കാൻ ഈ കാലയളവിൽ സാധിച്ചതായി മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.