ksp2b wed പേരാൽ മുന്നേറിയത്​ 20ൽ നിന്ന്​ 60ലേക്ക്​

പേരാൽ മുന്നേറിയത് 20ൽനിന്ന് 60ലേക്ക് കുമ്പള: കുട്ടികൾ കൊഴിഞ്ഞ് സ്കൂൾതന്നെ ഇല്ലാതായിക്കൊണ്ടിരുന്ന പേരാൽ ജി.ജെ.എൽ.പി സ്കൂൾ മുന്നേറിയത് 20ൽനിന്ന് 60ലേക്ക്. കഴിഞ്ഞവർഷം 16 മലയാളം കുട്ടികളും നാല് കന്നട കുട്ടികളും പ്രവേശനംനേടിയ സ്കൂളിൽ ഇത്തവണ 56 മലയാളം കുട്ടികളും നാല് കന്നട കുട്ടികളും പ്രവേശനം നേടി. നാട്ടുകാരുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് നേട്ടം കൈവരിച്ചത്. വ്യാഴാഴ്ച ജില്ലതല പ്രവേശനോത്സവം ഉദ്ഘാടനംചെയ്യപ്പെടുന്ന സ്കൂൾ കഴിഞ്ഞ വർഷെത്തക്കാൾ മൂന്നിരട്ടി കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് പ്രവേശനോത്സവത്തിന് ആതിഥ്യമരുളുന്നത്. കന്നട, മലയാളം മാധ്യമങ്ങളിലായി ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ കേവലം 70 കുട്ടികളായിരുന്നു കഴിഞ്ഞ അധ്യയനവർഷം വരെ ഉണ്ടായിരുന്നത്. ഈ വർഷം പ്രീ-പ്രൈമറി ക്ലാസുകളിലേക്കുൾപ്പെടെ 108 വിദ്യാർഥികൾ പുതുതായി ചേർന്നു. കഴിഞ്ഞ അധ്യയനവർഷത്തിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷക്ക് പ്രാധാന്യം കൽപിച്ചുള്ള ക്യാമ്പുകൾ സംഘടിപ്പിച്ചു. കൂടാതെ അധ്യാപകസംഘടനയായ എ.കെ.എസ്.ടി.യുവി​െൻറ സഹായത്തോടെ സ്കൂളിലേക്ക് കുട്ടികളെ എത്തിക്കാൻ നടത്തിയ 'മുന്നേറ്റം' പദ്ധതിയും വിജയം കണ്ടു. കഴിഞ്ഞ അധ്യയനവർഷത്തി​െൻറ തുടക്കത്തിൽ സ്കൂളിലെ ഒരു കെട്ടിടത്തി​െൻറ മേൽക്കൂര തകർന്നു വീണിരുന്നു. അത് ഇനിയും പുതുക്കിപ്പണിതിട്ടില്ല. പടം...peral school1 peral school2 ^ ജി.ജെ.ബി.എൽ.പി.എസ് പേരാൽ മേൽക്കൂര തകർന്ന കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.