സർക്കാർ സ്​കൂളുകളിലെ പുത്തനുണർവിൽ ഇന്ന്​ പ്രവേശനോത്സവം

സ്കൂളുകൾ ഇന്ന് തുറക്കും കളിചിരികൾ ഇനി ക്ലാസ്മുറികളിലേക്ക് സർക്കാർ സ്കൂളുകളിലെ പ്രവേശനോത്സവം പുത്തനുണർവിൽ കാസർകോട്: കളിചിരിയുടെ രണ്ടുമാസത്തെ അവധിക്കാലം അവസാനിപ്പിച്ച് കുട്ടികൾ ഇന്ന് സ്കൂളിലേക്ക്. മിഠായിയും മധുരവും ബലൂണുകളുമൊക്കെയായി സ്കൂളുകൾ ഇന്ന് സ്നേഹത്തോടെയാണ് കുട്ടികളെ സ്വീകരിക്കുക. പുതിയതായി സ്കൂളിലെത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾ കുറയുന്നുവെന്ന ആവലാതിയിൽ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിനേരിടുന്ന സാഹചര്യത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അടച്ചിടാൻ നോട്ടിസ് നൽകിയാണ് സർക്കാർ ഇന്ന് പൊതുവിദ്യാലയങ്ങൾ തുറക്കുന്നത് എന്നത് ശ്രദ്ധേയം. ജില്ലതല പ്രവേശനോത്സവം നടക്കുന്ന കുമ്പള പേരാൽ സ്കൂൾ കഴിഞ്ഞവർഷം 20 കുട്ടികളെയുംകൊണ്ടാണ് ഒന്നാംക്ലാസ് തുടങ്ങിയതെങ്കിൽ ഇത്തവണ അത് 60 ആയി. സ്കൂളിനുള്ള അംഗീകാരമായാണ് പേരാൽ ജി.ജെ.ബി.എസ് പേരാലിൽ പ്രവേശനോത്സവം നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 9.30ന് വാദ്യഘോഷങ്ങളുടെ അകമ്പടിയുള്ള ഘോഷയാത്രയോടെയാണ് പ്രവേശനോത്സവം ആരംഭിക്കുന്നത്. പി. കരുണാകരൻ എം.പി ഉദ്ഘാടനംചെയ്യും. പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ അധ്യക്ഷതവഹിക്കും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്യും. കലക്ടർ കെ. ജീവൻബാബു വൃക്ഷത്തൈ വിതരണംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.